ന്യൂഡൽഹി:ഈ മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 7.3 ശതമാനം വളരുമെന്ന് ലോക ബാങ്ക്. അടുത്ത രണ്ട് വർഷങ്ങളിൽ 7.5 ശതമാനമായിരിക്കും വാർഷിക സാമ്പത്തിക വളർച്ചയെന്നാണ് അനുമാനം. രാജ്യത്തെ നിക്ഷേപം വളരുന്നതും ഉപഭോഗം വർധിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുെമന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച 2019-ലും 2020-ലും 6.2 ശതമാനം വീതവും 2020-ൽ ആറ് ശതമാനവുമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ടുനിരോധനം, ജി.എസ്.ടി. എന്നിവയുടെ ഫലമായി 2017-ൽ ഇന്ത്യയുടെ വളർച്ച 6.7 ശതമാനത്തിൽ ഒതുങ്ങിയിരുന്നു. ചൈന അപ്പോൾ 6.9 ശതമാനം വളർന്നിരുന്നു. content highlight:India economic growth
from mathrubhumi.latestnews.rssfeed http://bit.ly/2FeSaQ4
via
IFTTT
No comments:
Post a Comment