ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് വീണ്ടും സിബിഐ ഡയറക്ടറായി ചുമതലയേറ്റ ആലോക് വർമ ഇടക്കാല ഡയറക്ടറായിരുന്ന എം.നാഗേശ്വരറാവു ഇറക്കിയ മിക്ക സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി. ആലോക് വർമയ്ക്കെതിരേ നടപടി സ്വീകരിച്ച് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ നാഗേശ്വരറാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചിരുന്നു. വർമയുടെ ടീമിലുണ്ടായിരുന്ന പത്തോളം ഉദ്യോഗസ്ഥരെ നാഗേശ്വരറാവു വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ ചുമതലയിൽ തിരികെ എത്തിയ ആലോക് വർമ ഓഫീസിലെത്തിയ ആദ്യദിവസംതന്നെ നാഗേശ്വർറാവു ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ മിക്കതും റദ്ദാക്കുകയായിരുന്നു. സിബിഐ തലപ്പത്തെ രണ്ടാമനായിരുന്ന രകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സംഘത്തിലെ എ.കെ.ബസ്സി, എം.കെ.സിൻഹ, എ.കെ.ശർമ്മ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരുന്നത്. ബസ്സിയെ ആൻഡമാനിലേക്കും സിൻഹയെ നാഗ്പുരിലേക്കുമായിരുന്നു സ്ഥലം മാറ്റിയത്. ഇത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറാണ് ആലോക് വർമ ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ടു ഉത്തരവുകളിലായി റദ്ദാക്കിയിരിക്കുന്നത്. അതേ സമയം നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതി വർമയ്ക്ക് അധികാരം നൽകിയിട്ടില്ല. content highlights:CBI Director Alok Verma Cancels Most Transfers Ordered By Interim Chief M Nageshwar Rao
from mathrubhumi.latestnews.rssfeed http://bit.ly/2M5ZdeI
via
IFTTT
No comments:
Post a Comment