തമിഴ്‌നാട് ബസുകൾ പമ്പവരെ; ഗതാഗത സെക്രട്ടറിക്കെതിരേ കെ.എസ്.ആർ.ടി.സി. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

തമിഴ്‌നാട് ബസുകൾ പമ്പവരെ; ഗതാഗത സെക്രട്ടറിക്കെതിരേ കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾക്ക് നിലയ്ക്കലിൽനിന്ന്‌ പമ്പയിലേക്ക് പോകാൻ അനുമതി നൽകിയ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നടപടിക്കെതിരേ കെ.എസ്.ആർ.ടി.സി. രംഗത്ത്. നിലയ്ക്കലിൽനിന്ന്‌ പമ്പയിലേക്ക് ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരുന്നത്. പ്രളയത്തെത്തുടർന്ന് പമ്പയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്തായിരുന്നു ഈ ക്രമീകരണം.തീർഥാടകർക്കായി നിലയ്ക്കൽ-പമ്പ പാതയിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചു.ഇതിനിടെ, തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾക്ക് പമ്പവരെ പോകാൻ പ്രത്യേകാനുമതി നൽകി ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി. തമിഴ്‌നാട് കോർപ്പറേഷന്റെ 68 ബസുകൾക്ക് പമ്പവരെ പോകാൻ അനുമതിനൽകിയത് കെ.എസ്.ആർ.ടി.സി.യുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് എം.ഡി. ടോമിൻ തച്ചങ്കരി സർക്കാരിന് നൽകിയ കത്തിൽപറയുന്നു. കെ.എസ്.ആർ.ടി.സി.യുമായി കൂടിയാലോചന നടത്തിയില്ല. തമിഴ്‌നാടിന് കിട്ടിയ ആനുകൂല്യം ആവശ്യപ്പെട്ടുകൊണ്ട് കർണാടകയും രംഗത്തെത്തിയിട്ടുണ്ട്.തമിഴ്‌നാടും കേരളവുമായുള്ള അന്തസ്സംസ്ഥാന കരാർപ്രകാരമാണ് തമിഴ്‌നാട് ബസുകൾക്ക് പമ്പവരെ അനുമതി നൽകിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2Ro09Rq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages