കവിയൂർ: എഴുപത്തഞ്ചുകാരി ഈശ്വരിയമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഗ്രാമം ഒന്നടങ്കം വിതുമ്പി. ആയൂരിലുണ്ടായ ദാരുണമരണം പടിഞ്ഞാറ്റുംശ്ശേരി മണ്ണാകുന്നിൽ ഈശ്വരിയമ്മയ്ക്ക് അവസാനനാളുകളിൽ തീരാവേദനയായി. മകളും മരുമകളും കൊച്ചുമക്കളുമായി ഉറ്റവരായ അഞ്ചുപേരാണ് ഈ വയോധികയെ ഒറ്റദിവസം വിട്ടുപിരിഞ്ഞത്. മകൾ മിനി, മരുമകൾ സ്മിത, െകാച്ചുമക്കളായ അഭിനോജ്, അഞ്ജന, ഹർഷ എന്നിവരാണ് മരിച്ചത്. വാർധക്യത്തിന്റെ അവശതകളുമായി കഴിയുന്ന ഈശ്വരിയമ്മയ്ക്ക് താങ്ങും തണലുമായി മരുമകൾ സ്മിതയും മക്കളുമാണ് ഒപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെ 5.30-ഒാടെയാണ് കരിക്കയത്ത് ക്ഷേത്രദർശനത്തിനായി സ്മിത മക്കളുമൊത്തു പോയത്. ഈശ്വരിയമ്മയുടെ ഇളയമകനായ മനോജ്കുമാറിന്റെ ഭാര്യയാണ് സ്മിത. മനോജ്കുമാറിെന്റ സഹോദരി മിനിയും കുടുംബവും തലച്ചിറയിലാണു താമസിക്കുന്നത്. ഇവരോടൊപ്പമായിരുന്നു ക്ഷേത്രത്തിലേക്ക് സ്മിത പോയത്. കവിയൂരിൽനിന്ന് ഓട്ടോയിൽ പത്തനംതിട്ടയിലെത്തി മിനിയോടെപ്പം കാറിൽ കയറുകയായിരുന്നു. മിനിയും ഏകമകൾ അഞ്ജനയുമേ ഇതിൽ ഉണ്ടായിരുന്നുള്ളൂ. മിനിയുടേതാണ് കാർ. ഇത് ഓടിക്കാനായി സ്മിതയുടെ സഹോദരപുത്രനായ അരുണിനെ ആലായിൽനിന്ന് വിളിച്ചുവരുത്തി. മിനിയുടെ ഭർത്താവ് സുരേഷ്‌കുമാർ വിദേശത്താണ്. സുരേഷിന്റെ സഹോദരങ്ങളായ ഹരികുമാറും ജയകുമാറും നാട്ടിൽത്തന്നെയുണ്ട്. അപകടവിവരമറിഞ്ഞ് കുടുംബവീട്ടിലെത്തിയവർക്ക്് ഇൗശ്വരിയമ്മയെ ആശ്വസിപ്പിക്കാനാവുന്നില്ല. ഭാര്യയുടെയും മക്കളുടെയും ജീവനെടുത്ത വിധി മനോജിനെയും സുരേഷ്‌കുമാറിനെയും ആശ്രയമറ്റവരാക്കി.
from mathrubhumi.latestnews.rssfeed http://bit.ly/2FncXBh
via
IFTTT
No comments:
Post a Comment