തളിപ്പറമ്പ്: പന്തളം കൊട്ടാരത്തിലെ ശശികുമാരവർമ കള്ളനാണെന്നും ഇനി കള്ളനെന്നു വിളിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് കൊടുത്താൽ സുപ്രീം കോടതിയിൽ സ്വയം വാദിക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഐ.ആർ.പി.സി. ശബരിമല തീർഥാടന പരിപാലനകേന്ദ്രത്തിന്റെയും അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെയും ഇടത്താവളം സമാപനവുമായി ബന്ധപ്പെട്ട സമ്മേളനം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളബിംബങ്ങളെയെല്ലാം പൊളിച്ചെഴുതാനാണ് തീരുമാനം. നവോത്ഥാനനിലപാടുകൾ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ എൽ.ഡി.എഫിന് വോട്ട് കുറയുമെന്ന് പറയുന്നവർ കഴുതകളാണ്. അയ്യപ്പൻ സോഷ്യലിസ്റ്റാണ്. അവിടെ ജപമില്ല, ശരണംവിളി മാത്രമേയുള്ളൂ. ജപം കൊണ്ടുവന്നത് ബി.ജെ.പി.യാണ്-അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2CgyyY1
via
IFTTT
No comments:
Post a Comment