ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനിടെ എസ് ഐ വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. യുവമോർച്ചനേതാവായ ശിഖർ അഗർവാളാണ് അറസ്റ്റിലായതെന്ന് വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ഹാപുറിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബുലന്ദ് ശഹർ പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നു തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന. പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിസംബർ മൂന്നിന് ബുലന്ദ്ശഹർ ജില്ലയിലെ സിയാനയിൽ ആൾക്കൂട്ട ആക്രമണമുണ്ടായത്. ഇത് നിയന്ത്രിക്കുന്നതിനിടെയാണ് എസ് ഐ സുബോധ് കുമാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഇരുപത്തൊന്നുകാരൻ സുമിത് കുമാറിനും സംഘർഷത്തിൽ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ 27 പേർക്കെതിരെയാണ് സിയാന പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്. ബജ്രംഗ് ദൾ നേതാവും കേസിലെ മറ്റൊരു മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായ യോഗേഷ് രാജിനെ ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് അഖ്ലാഖ് എന്നയാളെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. Shikhar Aggarwal, accused in murder case of Inspector Subodh Singh in #BulandshahrViolence, arrested by Bulandshahr police from Hapur today pic.twitter.com/UTePsqiHV8 — ANI UP (@ANINewsUP) January 10, 2019 content highlights:key suspect in bulandshahar si murder arrested
from mathrubhumi.latestnews.rssfeed http://bit.ly/2RiSeol
via
IFTTT
No comments:
Post a Comment