കോൺഗ്രസിനെ ഉണർത്താൻ രാഹുൽ എത്തുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

കോൺഗ്രസിനെ ഉണർത്താൻ രാഹുൽ എത്തുന്നു

കൊച്ചി: എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ കോൺഗ്രസ് ഒരുങ്ങുന്നു. വലിയ ബഹുജനറാലിക്കപ്പുറം പാർട്ടിയെ അടിത്തട്ടിൽ ചലിപ്പിക്കുന്നതിനാണ് കോൺഗ്രസ് രാഹുലിന്റെ സന്ദർശനംകൊണ്ട് ലക്ഷ്യമിടുന്നത്. താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത് വൈസ് പ്രസിഡന്റുമാരുമാണ് 29-ന് കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാഹുൽഗാന്ധിക്ക് അവരോട് നേരിട്ട് സംവദിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രതന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമാണ് കോൺഗ്രസിനുള്ളത്. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളുടെ പേരും ലിസ്റ്റും തയ്യാറാക്കി അവർക്ക് ബാഡ്ജും മറ്റും നേരത്തേതന്നെ നൽകും. ആദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനം വിളിച്ചുചേർക്കുന്നത്. സമ്മേളനം ബൂത്ത് ഭാരവാഹികൾക്ക് വേണ്ടിയുള്ളതാണെങ്കിലും അതിൽ പങ്കെടുക്കാൻ നേതാക്കളും പ്രവർത്തകരുമായി വലിയൊരു ജനസഞ്ചയം ഉണ്ടാവുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നുണ്ട്. മറ്റ് പാർട്ടിപരിപാടികളെല്ലാം മാറ്റിവെക്കാൻ കെ.പി.സി.സി. നേതൃത്വം ഡി.സി.സി.കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനുമുന്നോടിയായി രണ്ട് പരിപാടികൾക്കാണ് കോൺഗ്രസ് മുൻതൂക്കം നൽകുന്നത്. രാഹുൽഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിന്റെ തുടർച്ചയെന്നോണം കെ.പി.സി.സി. പ്രസിഡന്റിന്റെ കേരള പര്യടനം തുടങ്ങും. ഫെബ്രുവരി മൂന്നിന് തുടങ്ങുന്ന യാത്ര 28-ന് സമാപിക്കുമ്പോഴേക്കും സ്ഥാനാർഥികളെ ഉറപ്പിക്കുകയും അവർ മണ്ഡലങ്ങളിൽ അനൗപചാരിക പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്ന വിധത്തിലാണ് പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. Content Highlights:Rahul gandhi will be visit in kerala


from mathrubhumi.latestnews.rssfeed http://bit.ly/2CmPr3p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages