കൊച്ചി: മുനമ്പത്ത് നിന്നും ഓസ്ട്രേലിയയിലേക്ക് നടത്തിയ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബോട്ട് വാങ്ങിയ ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃത കുടിയേറ്റം ഇയാളുടെ അറിവോടെയാണെങ്കിൽ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബോട്ട് വാങ്ങാൻ സഹായിച്ച ഇടനിലക്കാരനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. മുനമ്പം സ്വദേശിയിൽനിന്ന് ദേവമാത എന്ന ബോട്ട് കുളച്ചൽ സ്വദേശി 1.20 കോടി രൂപ നൽകിയാണ് വാങ്ങിയത്. ഈ ബോട്ടാണ് ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര തിരിച്ചതെന്നാണ് നിഗമനം. യാത്രയ്ക്ക് മുമ്പ് മുനമ്പത്ത് നിന്ന് സംഘം 12,000 ലിറ്റർ ഡീസൽ ശേഖരിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. 13 കുടുംബങ്ങളിലെ 43 പേരാണ് ജനുവരി 11 ന് ബോട്ടുമാർഗം ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. തീരസംരക്ഷണ സേനയുടെയും കേരളാ പോലീസിന്റെയും കണ്ണുവെട്ടിച്ചാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ യാത്ര തിരിച്ചത്. കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്ത് പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ദൂരയാത്രയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ബാഗിൽ നിന്നും കണ്ടെത്തിയത്. വിനോദ സഞ്ചാരികളെന്ന വ്യാജേന ചെറായിയിലെ റിസോർട്ടുകളിൽ താമസിച്ച ശേഷമാണ് സംഘം യാത്ര തിരിച്ചത്. Content Highlight: human trafficking kerala: police booked boat owner
from mathrubhumi.latestnews.rssfeed http://bit.ly/2HdxUQS
via
IFTTT
No comments:
Post a Comment