പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ഇടതു മുന്നണി ഭരണത്തിനെതിരേ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എൽഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസായത്. എൽഡിഎഫിന് 11 വോട്ടുകൾ ലഭിച്ചു. പഞ്ചായത്തിലെ മിനിട്സ് ബുക്ക്എൽഡിഎഫ് അംഗങ്ങൾ കടത്തിക്കൊണ്ടുപോയതിനെ തുടർന്ന് ഒരു തവണ മാറ്റിവെച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കർശന സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ്. സിപിഎം അംഗം സ്വാതി റെജികുമാറിന്റെ പിന്തുണകൂടി ലഭിച്ചതോടെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. അഞ്ചാം വാർഡ് അംഗമായി വിജയിച്ച സ്വാതിയെ രണ്ടരക്കൊല്ലത്തിനു ശേഷം പ്രസിഡന്റാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇത് പാലിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിനോടൊപ്പം ചേർന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാതി സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് സംവരണം ചെയ്ത പഞ്ചായത്താണ് വെങ്ങോല. 23 വാർഡുകളുള്ള പഞ്ചായത്തിൽ 11 യു.ഡി.എഫ്. മെമ്പർമാരും 10 എൽ.ഡി.എഫ്. മെമ്പർമാരും രണ്ട് സ്വതന്ത്രൻമാരുമാണ് ഇവിടെ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാതി റെജികുമാറിനെ കൊണ്ടുവരുമെന്ന് യു.ഡി.എഫ്. അറിയിച്ചു. യു.ഡി.എഫിന് ഇവിടെ പട്ടികജാതി-പട്ടികവർഗ വനിതാ അംഗങ്ങളില്ല. Content Highlights:CPM member voted for the UDF-Ldf-vengola
from mathrubhumi.latestnews.rssfeed http://bit.ly/2FfWLSl
via
IFTTT
No comments:
Post a Comment