കണ്ണൂർ: കൗണ്ടറിലെ ടിക്കറ്റ് ക്യൂ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ജെ.ടി.ബി.എസ്. (ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക്) ശക്തമാക്കുന്നു. പാലക്കാട് ഡിവിഷനിലെ 48 റെയിൽവേ സ്റ്റേഷനുകളിൽ 90 ജെ.ടി.ബി.എസ്. ഏജൻസികൾ വരും. നിലവിൽ കൗണ്ടർ ഇല്ലാത്ത സ്റ്റേഷനിലും ഉള്ളവയിൽ വർധിപ്പിച്ചുമാണ് ഇവ വരിക. ഇതിനുള്ള ടെൻഡർ നടപടികളായി.കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ അഞ്ചും പാലക്കാട്, ഷൊർണൂർ, മംഗളുരൂ സെൻട്രൽ എന്നിവിടങ്ങളിൽ മൂന്നുവീതവും കൗണ്ടറുകൾ വരും. ടിക്കറ്റ് കമ്മിഷൻ കുറവായതിനാൽ പല സ്റ്റേഷൻപരിധിയിലും ജെ.ടി.ബി.എസ്. കൗണ്ടറുകൾ പ്രവർത്തനം നിർത്തിയിരുന്നു. ഇപ്പോൾ ടിക്കറ്റിന് (പാസഞ്ചർ) രണ്ടുരൂപയും സീസൺ പുതുക്കാൻ അഞ്ചുരൂപയും റെയിൽവേ അനുവദിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ ഏജൻസികൾ എത്തുമെന്നാണ് പ്രതീക്ഷ. മൂന്നുവർഷമാണ് ജെ.ടി.ബി.എസിന്റെ കാലാവധി.കണ്ണൂരും കാസർകോടുംകണ്ണൂർ ജില്ലയിലും മാഹിയിലുമായി 11 സ്റ്റേഷൻ പരിസരത്ത് 22 കേന്ദ്രങ്ങൾക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കണ്ണൂരിൽ ഏഴും പഴയങ്ങാടി, കണ്ണപുരം സ്റ്റേഷനുകളിൽ രണ്ടുവീതവും പയ്യന്നൂർ-മൂന്ന്, തലശ്ശേരി-നാല്, ഏഴിമല-ഒന്ന്, പാപ്പിനിശ്ശേരി-ഒന്ന്, വളപട്ടണം-ഒന്ന്, ജഗന്നാഥ ടെമ്പിൾ ഗേറ്റ്-ഒന്ന് എന്നിങ്ങനെയും പുതിയ കൗണ്ടറുകൾക്കായി ടെൻഡർ വിളിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ ഒൻപതുസ്റ്റേഷനുകളിലായി 13 എണ്ണമാണ് വരിക. ചെറുവത്തൂരും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും രണ്ടുവീതവും കുമ്പള, ഉപ്പള, കാസർകോട്, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കൽ എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് വരിക.
from mathrubhumi.latestnews.rssfeed http://bit.ly/2Rojced
via
IFTTT
No comments:
Post a Comment