കണ്ണൂർ: തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കു വരുന്ന ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ഉത്തരവായി. മാരക രാസവസ്തുവായ റോഡമിൻ-ബിയുടെ അംശം സാമ്പിളിൽ കണ്ടതിനെത്തുടർന്നാണിത്. ആകെ പരിശോധിച്ച ആറുസാമ്പിളുകളിൽ നാലിലും റോഡമിൻ കണ്ടെത്തി. കാൻസറിനുവരെ കാരണമാകുന്ന നിറം വരുത്തുന്ന വസ്തുവാണിതെന്ന് അസി. കമ്മിഷണർ സി.എ.ജനാർദ്ദനൻ പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽനിന്നു വരുന്ന ശർക്കരയുടെ വിൽപ്പന മറ്റുജില്ലകളിലും നിരോധിക്കും. കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡിലാണ് രാസവസ്തുസാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്. ഇതേത്തുടർന്ന് വെല്ലത്തിന്റെ വിൽപ്പന കണ്ണൂരിലെ വ്യാപാരികൾ നിർത്തിവെച്ചു. തുണികൾക്ക് ചായത്തിനുപയോഗിക്കുന്നതാണ് റോഡമിൻ ബി, ബ്രില്യന്റ് ബ്ലൂ തുടങ്ങിയ രാസവസ്തുക്കൾ. ഈ രാസവസ്തുക്കൾ ചേർത്ത മിശ്രിതം ശർക്കരയ്ക്ക് മഞ്ഞ ഉൾപ്പെടെ തിളങ്ങുന്ന നിറം നൽകും. നല്ല വെല്ലം എന്നരീതിയിൽ ഉയർന്ന വിലകൊടുത്ത് ഇവ വാങ്ങുകയും ചെയ്യും. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരിലും പരിസരത്തുമായി കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം വിതരണംചെയ്യുന്നത്. Content Highlights:tamil nadu and karnataka made jaggery sales prohibited in kerala
from mathrubhumi.latestnews.rssfeed http://bit.ly/2CgyBDb
via
IFTTT
No comments:
Post a Comment