ന്യൂഡൽഹി: മലചവിട്ടി ശബരിമലയിൽ ക്ഷേത്രദർശനം നടത്തിയ സ്ത്രീകൾ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. ഇന്നലെ രണ്ട് സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ കയറി. അവർ വിശ്വാസികളല്ല. അവർ മാവോയിസ്റ്റുകളും നക്സലുകളുമാണെന്നും മുരളീധരൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സിപിഎമ്മും തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് അവർ ക്ഷേത്രത്തിലെത്തിയത്. സർക്കാർ കൂടി പങ്കാളിയായ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികൾക്കും എതിരെ നടത്തിയ ഗൂഢാലോചനയാണിത്. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ കയ്യേറ്റമാണിത്. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ ഇത് കറുത്ത ദിനമാണ്. Content Highlights:Women entered Sabarimala temple are naxals, V Muraleedharan aganist CPM
from mathrubhumi.latestnews.rssfeed http://bit.ly/2F3fHn3
via
IFTTT
No comments:
Post a Comment