ഭാവിയില്‍ ഷൂലേസ് അഴിച്ചുകെട്ടി ബുദ്ധിമുട്ടണ്ട; ഫ്രീക്കന്‍ ഷൂവുമായി നൈക്ക് രംഗത്ത്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

ഭാവിയില്‍ ഷൂലേസ് അഴിച്ചുകെട്ടി ബുദ്ധിമുട്ടണ്ട; ഫ്രീക്കന്‍ ഷൂവുമായി നൈക്ക് രംഗത്ത്‌

മുംബൈ: കാലിലിടുന്ന സ്പോർട്സ് ഷൂ മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്ന വാഗ്ദാനവുമായി പ്രമുഖ ഷൂ നിർമാണ കമ്പനിയായ നൈക്ക് രംഗത്ത്. ഉടൻ തന്നെ വിപണിയിലെത്തിക്കുന്ന അഡാപ്റ്റ് ബിബി ബാസ്കറ്റ് ബോൾ ഷൂവിലാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സ്മാർട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന നൈക്ക് അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ കാലിന് യോജിച്ച വിധത്തിൽ ക്രമീകരിക്കാം. ആദ്യം ബാസ്കറ്റ് ബോൾ ഷൂവിൽ ഈ വിദ്യ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നൈക്ക് പറയുന്നു. ബാസ്കറ്റ് ബോൾ കളിയ്ക്കുമ്പോൾ കാലുകളിലേക്കുള്ള രക്തചംക്രമണത്തിൽ അടിക്കടി വ്യതിയാനമുണ്ടാകും. ഇത് കാലുകളിലണിഞ്ഞ ഷൂ അയയാനിടയാക്കും. കളിക്കാരന് ഷൂലേസ് ഇടയ്ക്കിടയ്ക്ക് അഴിച്ച് കെട്ടേണ്ടി വരും. ഇതൊഴിവാക്കാൻ അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ ഉറപ്പിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെൻസറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. കാലുകളുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നൽകും. ആപ്പ് ഷൂവിലെ കുഞ്ഞൻ യന്ത്രത്തിലേക്ക് വേണ്ട നിർദേശം അയയ്ക്കും. ഇതനുസരിച്ച് ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവിൽ മോാട്ടോർ, നിയന്ത്രണ സംവിധാനം എൽഇഡി ബൾബുകൾ എന്നിവയുണ്ടാകും. ചാർജ് ചെയ്തു പയോഗിക്കുന്ന ഷൂവിൽ രണ്ടാഴ്ചയോളം ചാർജ് നിൽക്കുമെന്നും കമ്പനി പറയുന്നു. അടുത്ത മാസം പുതിയ ഷൂ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നൈക്ക്. 350 ഡോളർ( ഏകദേശം 24,800 രൂപ) വില മതിക്കുന്ന ഷൂവിന്റെ ഇന്ത്യയിലെ വില വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. Content Highlights: Nike Adapt BB is The Self Lacing Shoe From The Future


from mathrubhumi.latestnews.rssfeed http://bit.ly/2Rwjd01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages