റഫാലിൽ യുദ്ധം മുറുകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

റഫാലിൽ യുദ്ധം മുറുകും

ന്യൂഡൽഹി: സി.ബി.ഐ. ഡയറക്ടർസ്ഥാനത്തുനിന്ന് അലോക് വർമയെ സർക്കാർ വ്യാഴാഴ്ച അപ്രതീക്ഷിതമായി നീക്കിയതോടെ റഫാൽ ഇടപാടിലുള്ള ഭരണ-പ്രതിപക്ഷ പോര് മുറുകും. റഫാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ അലോക് വർമ അന്വേഷിക്കുമെന്ന് ആശങ്കയുള്ളതിനാലാണ് അദ്ദേഹത്തോട് അർധരാത്രി അപ്രതീക്ഷിതമായി അവധിയിൽപ്പോകാൻ കേന്ദ്രം ആവശ്യപ്പെട്ടതെന്നാണ് കോൺഗ്രസിന്റെ ആരോപണം. സുപ്രീംകോടതിതന്നെ വർമയെ തിരിച്ച് ഡയറക്ടർസ്ഥാനത്ത് കൊണ്ടുവന്നിട്ടും 48 മണിക്കൂർ തികയുംമുമ്പ് അദ്ദേഹത്തെ മാറ്റിയത് പ്രധാനമന്ത്രിയുടെ ഭയംകാരണമാണെന്നാണ് കോൺഗ്രസ് പ്രതികരണം. കോൺഗ്രസിന്റെ ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലായിരുന്നു വർമയെ തിടുക്കപ്പെട്ട് അവധിയിൽ പ്രവേശിപ്പിക്കാൻ സ്വീകരിച്ച നിലപാടും. കൈക്കൂലി വാങ്ങിയെന്നതുൾപ്പെടെ വർമയ്ക്കെതിരേയുള്ള ചില പരാതികൾ ഓഗസ്റ്റ് 31-നാണ് ക്യാബിനറ്റ് സെക്രട്ടറി കേന്ദ്ര വിജിലൻസ് കമ്മിഷന് (സി.വി.സി.) കൈമാറിയത്. തുടർന്ന് വർമയെ ചുമതലയിൽനിന്നുനീക്കി ഒക്ടോബർ 23-ന് അർധരാത്രി സി.വി.സി.യും േപഴ്സണൽ വകുപ്പും ഉത്തരവിറക്കി. അന്നുതന്നെ എം. നാഗേശ്വരറാവുവിന് ചുമതലയും നൽകി. സി.ബി.ഐ.യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥകളൊന്നും പാലിക്കാതെയായിരുന്നു ഇത്. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി ഉപാധികളോടെ വർമയ്ക്ക് വീണ്ടും ചുമതലനൽകിയത്. ഇപ്പോൾ ചട്ടംപാലിച്ചാണ് വർമയെ പുറത്താക്കിയിരിക്കുന്നത്. റഫാൽ അന്വേഷണം ഭയന്നാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം വരുംദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കുറച്ചുനാളായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ദിവസങ്ങൾ തുടങ്ങുന്നതുതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ മോദിയോട് റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിക്ക് ഉത്തരം പറയാനാവാത്തതിനാൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമനെ വക്താവാക്കി രക്ഷപ്പെടുകയാണെന്നാണ് രാഹുൽ പാർലമെന്റിൽ ആരോപിക്കുന്നത്. പാർലമെന്റിൽ ഉത്തരംപറയാൻ വരാൻ സമയമില്ലാത്ത പ്രധാനമന്ത്രി, അലോക് വർമയെ പുറത്താക്കുന്ന കാര്യത്തിൽ രണ്ടുദിവസം യോഗംചേരാൻ ഡൽഹിയിൽ സമയം ചെലവഴിച്ചതുതന്നെ റഫാലിൽ അന്വേഷണത്തിന് വർമ ഉത്തരവിടുമെന്ന് ഭയന്നാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വീണ്ടും സ്ഥാനമേറ്റ ഉടൻ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയും പുതിയ സ്ഥലംമാറ്റങ്ങൾക്ക് ഉത്തരവിട്ടും വർമ കേന്ദ്രത്തെ വെല്ലുവിളിച്ചതും കടുത്ത നടപടി ഉടനുണ്ടാകുമെന്ന് സൂചന നൽകുന്നതായിരുന്നു. കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വലിയ വടിയാണ് വർമയും റഫാലും. ഭയം മോദിയുടെ മനസ്സിനെ അലട്ടികൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ''അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ 30,000 കോടി രൂപ മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകിയത് അദ്ദേഹമാണ്. സി.ബി.ഐ. മേധാവി അലോക് വർമയെ രണ്ടുതവണ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് അദ്ദേഹം സ്വന്തം നുണയുടെ തടവിലാണെന്ന് വീണ്ടും തെളിയിച്ചു.'' -അദ്ദേഹം കൂട്ടിചേർത്തു. content highlights:Rafale deal controversy


from mathrubhumi.latestnews.rssfeed http://bit.ly/2RFmtW1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages