ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ചു, അവകാശവാദവുമായി ചൈന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ചു, അവകാശവാദവുമായി ചൈന

ബെയ്ജിങ്: ചന്ദ്രോപരിതലത്തിൽവെച്ച് ആദ്യത്തെ സസ്യം മുളപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ. ചൈനീസ് ചാന്ദ്രദൗത്യമായ ചാങ് ഇ4ൽ വെച്ചാണ് പരുത്തിച്ചെടിയുടെ വിത്തുകൾ മുളപൊട്ടിയതെന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ ചോങ്കിങ് സർവകലാശാലയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തിൽ ജൈവികമായിഒരു സസ്യം മുളപൊട്ടുന്നത്. മണ്ണു നിറച്ച പാത്രത്തിനുള്ളിൽ പരുത്തിയുടെയും ഉരുളക്കിഴങ്ങിന്റെയും വിത്തുകളും ഒപ്പം യീസ്റ്റും ഫ്രൂട്ട് ഫ്ലൈയുടെ മുട്ടകളും അടക്കം ചെയ്താണ് അയച്ചിരുന്നത്. വിത്തുകളെ ഉയർന്ന അന്തരീക്ഷമർദത്തിലൂടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. Photo courtesy:@XHNews/Twitter Photo courtesy:@XHNews/Twitter പരീക്ഷണം ആരംഭിച്ച് ഒമ്പതുദിവസത്തിനു ശേഷമുള്ള പരുത്തിമുളപൊട്ടിയതിന്റെ ചിത്രം പുറത്തെത്തിയിട്ടുണ്ട്. ജനുവരി 12നാണ് ചിത്രമെത്തിയത്. ഭൂമിക്ക് അഭിമുഖമല്ലാത്ത ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ്ചാങ് ഇ നാല് വിക്ഷേപിച്ചത്. ജനുവരി മൂന്നിനാണ് ചന്ദ്രനിലെത്തിയത്. ചന്ദ്രനിലേക്ക് നാലുവാഹനങ്ങൾ കൂടി അയക്കാൻ ചൈന പദ്ധതിയിടുന്നുണ്ട്. ചാങ് 5 ഈവർഷം അവസാനം വിക്ഷേപിച്ചേക്കുമെന്നാണ് സൂചന. Seedlings in space! First-ever cotton plant on the Moon growing in #ChangE4 mini biosphere https://t.co/L8YpXqoVIG pic.twitter.com/3NVoCBUn5M — China Xinhua News (@XHNews) January 15, 2019 content highlights:china says they have grown first plant on moon, china lunar mission


from mathrubhumi.latestnews.rssfeed http://bit.ly/2CkczPK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages