തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ് സർക്കാറിന് റിപ്പോർട്ട് നൽകി. യുവതീപ്രവേശം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അടുത്ത രണ്ടു ദിവസങ്ങളിൽ അക്രമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് അവർ നൽകയത്. ശബരിമലയിൽ സ്ത്രീപ്രവേശമുണ്ടായാൽ ഹർത്താൽ ഉണ്ടാകുമെന്നും അത് അക്രമങ്ങളിൽ കലാശിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമുണ്ടാവുമെന്നും പറയുന്നു. രണ്ടുയുവതികൾ ശബരിമലയിൽ പ്രവേശിച്ച സാഹചര്യത്തിൽ കൂടുതൽ യുവതികൾ ശബരിമല സന്ദർശനത്തിന് തയ്യാറാകാനുള്ള സാധ്യതകളും ഇന്റലിജന്റ്സ് വിഭാഗം തള്ളിക്കളയുന്നില്ല. സംസ്ഥാനത്തിന് പുറത്തുനിന്നും ഇത്തരത്തിലുള്ള സംഘം ഈ തീർത്ഥാടനകാലത്തുതന്നെ എത്തിയേക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്റലിജന്റ്സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് വേണ്ടത്ര മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരേ പൊതുമുതൽ നശീകരണ തടയൽ നിയമം അനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. content highlights: sabarimala, hartal, sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2VkqjTz
via
IFTTT
No comments:
Post a Comment