ന്യൂഡൽഹി: 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് ശേഷം 90-ലേറെ സർക്കാർ വെബ്സൈറ്റുകൾ പാക് ഹാക്കർമാർ തകർക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. എന്നാൽ തക്കതായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതിനാൽ വലിയ രീതിയിലുള്ള തകരാറുകൾ ഉണ്ടാക്കാൻ ഹാക്കർമാർക്ക് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കാര്യങ്ങളും പവർഗ്രിഡ് മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകളാണ് സൈബർ ആക്രമണങ്ങൾക്ക് കൂടുതലായും ഇരയായത്. എന്നാൽ പ്രധാന വെബ്സൈറ്റുകളുടെ ഫയർവാൾ സിസ്റ്റം തകർക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞില്ല. സൈബർ ആക്രമണങ്ങളിൽ ഏറെയും ബംഗ്ലാദേശിൽനിന്നുള്ളതായിരുന്നുവെന്നും അധികൃർ അറിയിച്ചു. പാകിസ്താനുമേൽ സംശയം തോന്നാതിരിക്കാനാവാം ഹാക്കർമാർ ഇങ്ങനെ ചെയ്തതെന്നും അധികൃർ പറയുന്നു. പുൽവാമ ആക്രമണത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ വ്യാജവാർത്തകൾ വന്നതിന് പിന്നിലും ഹാക്കർമാരുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് രജൗരിയിൽ കനത്ത തിരിച്ചടിയേറ്റെന്നും എയർ മാർഷൽ സി. ഹരികുമാർ പാകിസ്താന്റെ പിടിയിലാണെന്നുമുള്ളതടക്കം വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. Content Highlights:Indo-Pak tensions play out in cyberspace, websites hit
from mathrubhumi.latestnews.rssfeed https://ift.tt/2TfTjOW
via
IFTTT
No comments:
Post a Comment