കൊച്ചി: തിരക്കഥാകൃത്തും ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായമംഗലത്ത് ബി.ശ്രീരാജ് (64) അന്തരിച്ചു. കുണ്ടന്നൂർ എൻ.എക്സ്. ജോസഫ് റോഡ് മേലേത്ത് അശ്വഥ് വീട്ടിലായിരുന്നു താമസം. മാതൃഭൂമി മുൻ ചീഫ് സബ് എഡിറ്റാണ്. ജയറാം നായകനായി അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹാസ്യ ചിത്രം കാവടിയാട്ടത്തിന്റെ തിരക്കഥാകൃത്താണ് ശ്രീരാജ്. മാതൃഭൂമി കൊച്ചി, തിരുവനന്തപുരം,ചെന്നൈ,കോഴിക്കോട് യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പദ്മജ മേനോൻ. മക്കൾ:അശ്വതി, ആദിത്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2SFYRwX
via
IFTTT
No comments:
Post a Comment