കര്‍ണാടകയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ രാജി വെച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

കര്‍ണാടകയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ രാജി വെച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് വിമത എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചു. രാജിക്ക് പിന്നാലെ ജാദവ് ബിജെപിയിൽ ചേർന്നേക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗുൽബർഗ മണ്ഡലത്തിലാകും മത്സരിക്കുക. ചിഞ്ചോലി മണ്ഡലത്തിൽനിന്ന് രണ്ടാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ജാദവിന്റെ രാജിക്ക് പിന്നിലെ കാരണം അവ്യക്തമാണ്. കർണാടക നിയമസഭയിലെ നാല് കോൺഗ്രസ് വിമത എംഎൽഎമാരിൽ ഒരാളായിരുന്നു ഉമേഷ് ജാദവ്. അതേസമയം കൂറുമാറ്റത്തിന് ഉമേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് സ്പീക്കർ രമേഷ് കുമാറിനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യമാണ് നിലവിൽ കർണാടക ഭരിക്കുന്നത്. തങ്ങളുടെ എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് ഭരണകക്ഷി ആരോപിച്ചു. Content Highlights:Karnataka rebel Congress MLA Umesh Jadhav resigns, likely to join BJP


from mathrubhumi.latestnews.rssfeed https://ift.tt/2ILGWoO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages