ഹൈദരാബാദ്: ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കേണ്ടിവരുമെന്നുള്ള പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ പരോക്ഷഭീഷണിക്ക് മജിലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റും എം.പി.യുമായ അസദുദീൻ ഒവൈസിയുടെ മറുപടി. ‘‘ഭീഷണി വേണ്ട. ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാൻ മനസ്സിലാക്കണം’’- ഒവൈസി പറഞ്ഞു. പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി. മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിനെയും ടിപ്പുസുൽത്താനെയും ഹിന്ദുക്കളുടെ ശത്രുക്കളായി ചിത്രീകരിച്ച ഇമ്രാൻഖാനെ വിമർശിച്ചുകൊണ്ട്, ഇവരാരും അങ്ങനെ ആയിരുന്നില്ലെന്നും അവരുടെ രാജ്യത്തെ ആക്രമിച്ചവർക്കെതിരേയാണ് ഇവർ യുദ്ധം ചെയ്തതെന്നും ഒവൈസി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Umgcwm
via
IFTTT
No comments:
Post a Comment