ന്യൂഡൽഹി: സൈന്യം എല്ലാവരുടേതുമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള സംഭവവികാസങ്ങളെല്ലാം തിരഞ്ഞെടുപ്പുനേട്ടത്തിനായി രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി.യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെയും ബി.ജെ.പി. അധ്യക്ഷന്റെയും തിരക്കഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നത്. രാജ്യത്തെ ഐക്യത്തെ തകർക്കുകയാണ് ബി.ജെ.പി. ബാലാകോട്ട് ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടെന്നാണ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രസംഗിച്ചത്. ആരെയും കൊല്ലാൻ ലക്ഷ്യമിട്ടല്ല അക്രമം നടത്തിയതെന്ന് ഒരു കേന്ദ്രമന്ത്രി പ്രസ്താവിച്ചു. ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തുകയാണ് ഭരണപക്ഷം. ഇതെല്ലാം തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഉപയോഗിക്കുകയാണ് അവരെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2TyHEK8
via
IFTTT
No comments:
Post a Comment