കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം. ഉഷ്ണതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് സ്കൂളുകൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്: 2019 കേരളത്തിലെ ചൂടേറിയ വർഷങ്ങളിലൊന്നായാണ് പുരോഗമിക്കുന്നത്. കോഴിക്കോട്ടെ കൂടിയ താപനില ശരാശരി ഉയർന്ന താപനിലയെകാൾ 3°C ൽ കൂടുതൽ വരെ രേഖപെടുത്തപ്പെട്ടിട്ടുണ്ട്.. കേരളത്തിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിങ്ങളുയെല്ലാവരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാവുമല്ലോ. കൂടിയ താപനില (Max Temp) ശരാശരിയേക്കാൾ 5°C ൽ കൂടുകയോ ഒരു പ്രേദേശത്തെ കൂടിയ താപനില 40°C-ൽ കൂടുകയോ ചെയുന്ന അവസ്ഥയെയാണ് താപതരംഗം അഥവാ heat wave എന്ന് വിളിക്കുന്നത്. കേരളം പോലെ Humidity(ആർദ്രത ) കൂടിയ അന്തരീക്ഷമുള്ള ഒരു പ്രദേശത്തു താപതരംഗം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ശേഷിയുള്ള ഒരു extreme weather scenario ആണ്. കുട്ടികളെ ഈ ഉഷ്ണ തരംഗം വളരെയധികം ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഈ സാഹചര്യത്തെ ഗൗരവമായി കണ്ടുകൊണ്ട് വിദ്യാലയങ്ങളിൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരികരിക്കേണ്ടതാണ്. പൊതു അസംബ്ലികൾ പൂർണമായും ഒഴിവാക്കുക പകൽ 11മണി മുതൽ 3 മണി വരെ പരമാവധി സൂര്യരശ്മികളുമായി നേരിട്ടുള്ള സമ്പർക്കം കുട്ടികൾ പൂർണമായും ഒഴുവാക്കേണ്ടതാണ്. ശുദ്ധജലം ധാരാളമായി കുടിക്കാൻ കുട്ടികൾക്കു നിർദ്ദേശം നൽകുക. ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടു നിർജ്ജലീകരണത്തെ ഒഴിവാക്കാൻ സാധിക്കും. കുടിവെള്ളത്തിനു ആവശ്യമായ ക്രമീകരണങ്ങൾ സ്കൂളിൽ തന്നെ ഒരുക്കുക. നിർജ്ജലീകരണം സംഭവിച്ചു കഴിഞ്ഞാൽ മതിയായ ജലീകരണം ഉറപ്പുവരുത്തുന്നതിനായി അനുയോജ്യമായ ഡോസിൽ ഒ.ആർ.എസ്. (Oral Rehydration Solution) ലായനി ഉപയോഗിക്കാവുന്നതാണ്. ക്ലാസ്സ് മുറികളിൽ ഫാനുകകളും കൃത്യമായ വായു സഞ്ചാരവും ഉണ്ടെന്ന് ഉറപ്പുവരുത്തുക. തുറന്ന പ്രദേശങ്ങളിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കുക. സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ കുട്ടികൾക്ക് അനുഭവപ്പെട്ടാൽ കുട്ടിയെ തറയിലോ കട്ടിലിലോ കിടത്തുക ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, വീശികൊടുക്കുക കാലുകൾ ഉയർത്തി വെക്കുക വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുക എത്രയും പെട്ടന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തിച്ച് വൈദ്യ സഹായം ലഭ്യമാകുക. സൂര്യആഘാതം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ നൽകേണ്ട വിധം കുട്ടികളെ ബോധവൽക്കരിക്കുക. പോളിസ്റ്റർ അടങ്ങിയ യൂണിഫോമുകൾ ഒഴിവാക്കി കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപോയോഗിക്കാൻ അനുവദിക്കുക. പോഷകമൂല്യമുള്ള ഭക്ഷണം വിദ്യാർഥികൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാധ്യമങ്ങളിലൂടെയും രക്ഷിതാക്കളിലൂടെയും വേണ്ട ബോധവൽക്കരണം വിദ്യാർത്ഥികൾക്ക് നൽകുക ദിവസേന വൈകുന്നേരം യോഗം ചേർന്ന് മുൻകരുതൽ നടപടികളും സ്ഥിതിഗതികളും വിലയിരുത്തുക. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും മറ്റും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പ്രേത്യകം ശ്രദ്ധിക്കുക. പരീക്ഷകാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം, ആശങ്കപ്പെടാനില്ല. Content Highlights:Heat wave at kozhikkode, Kerala draught 2019
from mathrubhumi.latestnews.rssfeed https://ift.tt/2TsiRrk
via
IFTTT
No comments:
Post a Comment