പാരീസ്: കത്തിനശിച്ചനോത്രദാം കത്തീഡ്രൽ എത്രയും പെട്ടെന്ന് പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള നോത്രദാം പള്ളിയുടെ പ്രധാനഗോപുരവും മേൽക്കൂരയുമുൾപ്പെടെ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിലാണ്കത്തി നശിച്ചത്. പള്ളിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. Notre-Dame is aflame. Great emotion for the whole nation. Our thoughts go out to all Catholics and to the French people. Like all of my fellow citizens, I am sad to see this part of us burn tonight. https://t.co/27CrJgJkJb — Emmanuel Macron (@EmmanuelMacron) 15 April 2019 നോത്രദാം പള്ളി പുതുക്കിപ്പണിയുന്നതിനായി സംഘടിത പ്രവർത്തനം നടത്തുമെന്ന് മാക്രോൺ അറിയിച്ചു. ഫ്രഞ്ച് സംസ്കാരത്തിന്റേയും പൗരാണിക കലയുടേയും ഉത്തമോദാഹരണമായ നോത്രദാം പള്ളി പഴയ പ്രൗഡിയിൽ പുതുക്കിപ്പണിയാൻ സഹകരിക്കണമെന്ന് മാക്രോൺ ആഹ്വാനം നൽകി. പള്ളിയിലുണ്ടായ അഗ്നിബാധയെ കുറിച്ച് അന്വേഷിക്കുമെന്ന് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. Image:Reuters തീപ്പിടിത്തത്തെ തുടർന്ന് പള്ളിയിൽ എത്രത്തോളം നാശനഷ്ടത്തിന്റെ കണക്ക്വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ എന്ന് അധികൃതർ അറിയിച്ചു. ക്രിസ്തുമതവുമായി ബന്ധപ്പെട്ട പല അമൂല്യ വസ്തുക്കളും കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു. ഇവയൊക്കെ സുരക്ഷിതമാണോയെന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. തിരുശേഷിപ്പുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന നോത്രദാം പള്ളി വിശ്വാസികൾക്ക മാത്രമല്ല വിനോദസഞ്ചാരികളുടേയും പ്രിയപ്പെട്ട ഇടമാണ്. Content Highlights: Rebuilding Notre Dame is Frances destiny, Macron vows
from mathrubhumi.latestnews.rssfeed http://bit.ly/2GnKSJ6
via IFTTT
Tuesday, April 16, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നോത്രദാം പള്ളി എത്രയും വേഗം പുതുക്കിപ്പണിയുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍
നോത്രദാം പള്ളി എത്രയും വേഗം പുതുക്കിപ്പണിയുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment