ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടികൾ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ യോഗി ആദിത്യനാഥ്, മായാവതി തുടങ്ങിയ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മീഷൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ സുപ്രീംകോടതിയുടെ വിമർശനമുണ്ടായതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമായിരുന്നു വിലക്കേർപ്പെടുത്തിയത്. സമാജ് വാദി പാർട്ടി നേതാവായ അസംഖാനും ബിജെപി നേതാവ് മേനകാ ഗാന്ധിക്കും പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ വിലക്കേർപ്പെടുത്തി. ഇതിനിടെ തനിക്ക് പ്രചാരണ വിലക്കേർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി റദ്ദാക്കണമെന്നുള്ള മായാവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. Content Highlights:election commission action model communication-supreme court
from mathrubhumi.latestnews.rssfeed http://bit.ly/2Xidmdc
via
IFTTT
No comments:
Post a Comment