ദുബായ് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ അടച്ചിട്ടു; വിമാനങ്ങള്‍ കുറയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

ദുബായ് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ അടച്ചിട്ടു; വിമാനങ്ങള്‍ കുറയും

ദുബായ്: നവീകരണത്തിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു റൺവേ അടച്ചിട്ടു. ഇന്ന് മുതൽ മേയ് 30 വരെയാണ് അടച്ചിടുക. ഇതോടെ വിമാനങ്ങളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ കുറവുണ്ടാകും. ചില കമ്പനികൾ വലിയ വിമാനങ്ങൾ ഉപയോഗിക്കുമെന്നതിനാൽ സീറ്റുകളുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ കുറവേ ഉണ്ടാകൂ. ഈ കാലയളവിൽ അൽ മക്തൂം വിമാനത്താവളത്തിൽനിന്ന് ദിവസവും ചുരുങ്ങിയത് 145 വിമാനങ്ങൾ സർവീസുകൾ നടത്തും. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, നേപ്പാൾ എയർലൈൻസ്, കുവൈത്ത് എയർവേസ് എന്നിവയുടെ സർവീസുകളാണ് അൽ മക്തൂമിലേക്ക് മാറ്റിയിരിക്കുന്നത്. കേരളത്തിലേക്കുള്ള സർവീസുകളിലും മാറ്റം ഫ്ളൈ ദുബായിയുടെ 42 റൂട്ടുകളിലേക്കുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ചിലത് ഷാർജ വിമാനത്താവളത്തിലേക്കാണ് മാറ്റുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി സർവീസ് ഷാർജയിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ ദുബായിൽ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബെംഗളൂരു, ഗോവ സർവീസുകളും ഷാർജയിലേക്ക് മാറ്റി. സയമക്രമം അതേപോലെ നിലനിർത്തിയാണ് ഷാർജയിൽനിന്ന് വിമാനങ്ങൾ പറക്കുക. കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം രാത്രി 11.45-ന് പുറപ്പെട്ട് പുലർച്ചെ രണ്ടിന് അൽ മക്തൂം വിമാനത്താവളത്തിലെത്തും. ദുബായ്-കൊച്ചി സർവീസ് പുലർച്ചെ 3.05-ന് പുറപ്പെട്ട് 8.40-ന് എത്തിച്ചേരും. എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസിൽ 25 ശതമാനം കുറവുണ്ടാകുമെന്ന് എമിറേറ്റ്സ് എയർലൈൻ അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. content highlights: Dubai airport runway closure


from mathrubhumi.latestnews.rssfeed http://bit.ly/2IwsoYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages