കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്.ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശികളായ സബീറലി, സൈദുൽ ഖാൻ, സാദത്ത് എന്നിവരാണ് മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എൽപിജിയുമായി വരുന്ന ടാങ്കർ ലോറി കോൺക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. രാവിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനംനിറച്ച ശേഷം ഗുഡ്സ് ഓട്ടോ പുറത്തേക്ക്വരുന്ന സമയത്താണ് അപടമുണ്ടായത്. മൂന്ന് തൊഴിലാളികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights:malappuram koottilangadi accident-three death
from mathrubhumi.latestnews.rssfeed http://bit.ly/2GgUGn0
via
IFTTT
No comments:
Post a Comment