വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ വക്താവ് വ്യക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളിൽ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വെല്ലൂരിലടക്കം തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും 18-ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി ദുരൈ മുരുകന്റെ വീട്ടിൽ നിന്ന് കണക്കിൽപെടാത്ത വൻ തുക പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ വന്നത്. Content Highlights:No order issued for cancellation of LS polls in Vellore: ECI


from mathrubhumi.latestnews.rssfeed http://bit.ly/2v8piSF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages