ഗാങ്ടോക്: വടക്കൻ സിക്കിമിൽ ഡിസംബർ മുതലുള്ള കനത്ത മഞ്ഞുവീഴ്ചകാരണം മലനിരകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മുന്നൂറോളം യാക്കുകൾ തീറ്റകിട്ടാതെ ചത്തു. മുകുതാങ്, യുംതാങ് എന്നിവിടങ്ങളിൽ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ വളർത്തിയിരുന്ന യാക്കുകളാണ് ചത്തതെന്ന് വടക്കൻ സിക്കിം ജില്ലാ കളക്ടർ രാജ് യാദവ് പറഞ്ഞു. മഞ്ഞുരുകിപ്പോയതോടെ ഇവിടെയെത്തിയ ജില്ലാ അധികൃതരാണ് യാക്കുകളുടെ ജഡം കണ്ടത്. മുകുതാങ്ങിൽ 250 ജഡങ്ങളും യുംതാങ്ങിൽ 50 ജഡങ്ങളുമാണ് കണ്ടെത്തിയത്. ഡിസംബറിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ഇവിടങ്ങളിൽ പാർത്തിരുന്നവർ താഴ്ന്ന പ്രദേശങ്ങളിലേക്കു പോന്നു. യാക്കുകൾ മാത്രമാണ് ഉയരത്തിൽ ശേഷിച്ചത്. ഇവയ്ക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല. അഞ്ചു ദിവസം മുമ്പാണ് ഇവിടേക്കുള്ള വഴി ഗതാഗതയോഗ്യമാക്കിയത്. ജീവനോടെ ശേഷിക്കുന്ന യാക്കുകളെ പരിചരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ വൈദ്യസംഘം മുകുതാങ്ങിൽ എത്തിച്ചേർന്നു. ഇവയ്ക്ക് തീറ്റയുമായാണ് സംഘം എത്തിയത്. എല്ലാ വർഷവും മഞ്ഞുകാലത്ത് തീറ്റയില്ലാതെ പത്തും പതിനഞ്ചും യാക്കുകൾ ചാകാറുണ്ട്. എന്നാൽ, ഇത്രയധികം എണ്ണം ചാകുന്നത് ഇപ്പോഴാണ്. 14-15 വർഷം മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ഗ്രാമമുഖ്യൻ പാൽസർ ലാചെൻപ പറഞ്ഞു. യാക്ക് ഇന്തോ, ടിബറ്റൻ മേഖലയിൽ കാണപ്പെടുന്ന കാലിവർഗമാണ് യാക്ക്. പാലിനും മാംസത്തിനും രോമത്തിനുമായി വളർത്തുന്നു. മലനിരകളിൽ സേവനം ചെയ്യുന്ന സൈന്യത്തിനും അതിർത്തിരക്ഷാസേനയ്ക്കും സാധനങ്ങൾ എത്തിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നു. content highlights:300 Yaks Die Of Starvation After Heavy Snowfall In Sikkim
from mathrubhumi.latestnews.rssfeed http://bit.ly/2E4eOIF
via
IFTTT
No comments:
Post a Comment