മുൻഗണനാവിഭാഗക്കാർക്ക്‌ റേഷൻ വേണ്ട; 70000 കുടുംബങ്ങളെക്കുറിച്ച് അന്വേഷണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, May 13, 2019

മുൻഗണനാവിഭാഗക്കാർക്ക്‌ റേഷൻ വേണ്ട; 70000 കുടുംബങ്ങളെക്കുറിച്ച് അന്വേഷണം

ആലപ്പുഴ: സ്ഥിരമായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെക്കുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങി. കുറഞ്ഞനിരക്കിൽ നൽകുന്ന റേഷൻ സാധനങ്ങൾ വേണ്ടാത്ത ഇവർ, മുൻഗണനാ ആനുകൂല്യത്തിന് അർഹരാണോയെന്ന സംശയം ബലപ്പെട്ടതോടെയാണ് അന്വേഷണം. കേരളത്തിൽ എഴുപതിനായിരം കുടുംബങ്ങളാണ് അന്വേഷണം നേരിടുന്നത്. മുൻഗണനപ്പട്ടികയിൽ തുടരാൻ ഈ കുടുംബങ്ങൾക്കുള്ള അർഹത, റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കാനുള്ള കാരണങ്ങൾ, ഇവരുടെ സാമ്പത്തികസ്ഥിതി തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. പട്ടികയിൽ തുടരാൻ അർഹതയില്ലെന്ന് കണ്ടെത്തിയാൽ നീക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഏറെ താഴേത്തട്ടിലുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാർഡുടമകളിൽ ചിലരും റേഷൻ വാങ്ങുന്നില്ല. എ.എ.വൈ. കാർഡുടമകൾക്ക് സൗജന്യമായും മുൻഗണനാ കാർഡുകാർക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കിലുമാണ് ഭക്ഷ്യധാന്യം നൽകുന്നത്. മൂന്നുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ പട്ടിക താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് സിവിൽ സപ്ലൈസ് വകുപ്പ് കൈമാറിയിട്ടുണ്ട്. റേഷൻ കടക്കാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് പരിശോധന നടത്തുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കും. സംസ്ഥാനത്ത് 85,54,695 കാർഡുടമകളാണുള്ളത്. ഇതിൽ 36,63,985 കുടുംബങ്ങളിലെ 1.54 കോടിയാളുകളാണ് മുൻഗണനാവിഭാഗത്തിലുള്ളത്. പട്ടികയിൽ ഇടംനേടാനായി ഒട്ടേറെപ്പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ എണ്ണം നിജപ്പെടുത്തിയിട്ടുള്ളതിനാൽ അതിന് കഴിയാത്ത സ്ഥിതിയാണ്. ആദ്യം അന്വേഷണം സ്ഥിരമായി റേഷൻ വാങ്ങാത്തവരെ അന്വേഷണത്തിനുശേഷമേ മുൻഗണനപ്പട്ടികയിൽനിന്ന് നീക്കംചെയ്യൂ. അനർഹരെത്തന്നെയാണ് ഒഴിവാക്കുന്നതെന്ന് ഉറപ്പുവരുത്തും. ഒഴിവുവരുന്ന സ്ഥാനത്തേക്ക് മുൻഗണനപ്പട്ടികയ്ക്ക് പുറത്തുള്ള അർഹരായവരെ ഉൾപ്പെടുത്തും. -പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി content highlights: civil supplies, enquiry,ration card


from mathrubhumi.latestnews.rssfeed http://bit.ly/2WJW8FK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages