മുൻചക്രമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി; പൈലറ്റിന് കൈയടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, May 13, 2019

മുൻചക്രമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി; പൈലറ്റിന് കൈയടി

നേയ്പിഡോ: മുൻചക്രമില്ലാതെ 89 യാത്രക്കാരുള്ള വിമാനം സാഹസികമായി പൈലറ്റ് താഴെയിറക്കി. മ്യാൻമാറിലെ മണ്ടാലെ വിമാനത്താവളത്തിലാണ് സംഭവം. ക്യാപ്റ്റൻ മിയാത് മോയ് ഓങ് ആണ് സമയോചിത ഇടപെടലിലൂടെ യാത്രക്കാരുടെ ജീവൻരക്ഷിച്ചത്. മ്യാൻമാർ നാഷണൽ എയർലൈൻസിൻറെ എംപറർ 190 വിമാനം ഞായറാഴ്ച റൺവേയിൽ ഇറങ്ങാൻനേരം മുൻചക്രങ്ങൾ വിന്യസിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ചശേഷം ക്യാപ്റ്റൻ മിയാത് മോയ് ഓങ് അടിയന്തരനടപടിയിലേക്ക് കടന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. തുടർന്ന് വിമാനത്തിന്റെ മൂക്ക് നിലത്തുമുട്ടുന്നതിനുമുമ്പ് പിറകിലെ ചക്രങ്ങളിൽ നിലത്തിറക്കി. 25 സെക്കൻഡ് വിമാനം തെന്നിയെങ്കിലും ഉടനെ പ്രവർത്തനം നിൽക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. യാങ്കോണിൽനിന്ന് മണ്ടാലേയിലേക്ക് വന്ന വിമാനമായിരുന്നു ഇത്. ഈയാഴ്ച മ്യാൻമാറിലുണ്ടായ രണ്ടാമത്തെ വിമാനാപകടമാണിത്. Content Highlights:Emergency landing, Myanmar


from mathrubhumi.latestnews.rssfeed http://bit.ly/2Egn9td
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages