മൂന്നുവർഷം കഴിഞ്ഞിട്ടും ഉഡാൻ പദ്ധതിക്ക് മെല്ലെപ്പോക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, May 13, 2019

മൂന്നുവർഷം കഴിഞ്ഞിട്ടും ഉഡാൻ പദ്ധതിക്ക് മെല്ലെപ്പോക്ക്

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങൾ തമ്മിൽ ചെലവുകുറഞ്ഞ വിമാനസർവീസുകളിലൂടെ ബന്ധിപ്പിക്കാനായി ആരംഭിച്ച ഉഡാൻ പദ്ധതി മൂന്നാംവർഷത്തിലേക്ക് കടന്നിട്ടും മേല്ലെപ്പോക്ക് തുടരുന്നു. പദ്ധതിയുടെ ഭാഗമായുള്ള 688 റൂട്ടുകളിൽ നാലിലൊന്നിൽമാത്രമേ കൃത്യമായ സർവീസുള്ളൂ. പദ്ധതിയിൽ അംഗമായിരുന്ന ഡെക്കാൻ ചാർട്ടേഴ്സ്, എയർ ഒഡിഷ എന്നീ കമ്പനികളുടെ 18 റൂട്ടുകൾ വൈകിപ്പറക്കൽ പതിവായതോടെ റദ്ദാക്കി. സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് പൂട്ടിപ്പോയ ജെറ്റ് എയർവേസിന്റേതാണ് പദ്ധതിയിലെ 10 റൂട്ടുകൾ. കൂടുതൽ കമ്പനികളെ ആകർഷിക്കാനായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് പണമില്ലാത്തതും പദ്ധതിയോടുള്ള തണുത്തപ്രതികരണവും പ്രതികൂല സാഹചര്യമുണ്ടാക്കുകയാണെന്ന് പദ്ധതിയുടെ ഭാഗമായ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് പറഞ്ഞു. അതേസമയം, പദ്ധതിയുടെ മെല്ലെപ്പോക്ക് കാലാവധി കഴിയാറായ സർക്കാരിന് ആശ്വാസമാണ് പകരുന്നത്. സർക്കാർ സബ്സിഡിയിലൂടെയാണ് ഉഡാൻ പദ്ധതിയിലെ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്. എല്ലാ റൂട്ടുകളും പ്രവർത്തനക്ഷമമായാൽ സബ്സിഡി ഇനത്തിൽ 1800 കോടി വരെ ആവശ്യമാണ്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ആയിരംകോടിമാത്രമാണ് ഫണ്ടുള്ളത്. 2017 മാർച്ചിൽ ഉഡാൻ പദ്ധതിയുടെ ആദ്യഘട്ടമായി അഞ്ച് വിമാനക്കമ്പനികൾക്ക് 128 റൂട്ടുകളാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തിൽ 15 വിമാനക്കമ്പനികൾക്ക് 325 റൂട്ടുകളും മൂന്നാംഘട്ടത്തിൽ 235 റൂട്ടുകളും അനുവദിച്ചു. Content Highlights:Udan, Flights


from mathrubhumi.latestnews.rssfeed http://bit.ly/2VWaV2R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages