കൊച്ചി: ശാന്തിവനത്തിലൂടെ വൈദ്യുതി ടവർ ലൈൻ വലിക്കാൻ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ശാന്തിവനം സംരക്ഷണ സമിതി. പശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കളക്ടറേറ്റിനു മുന്നിൽ റിലേ നിരാഹാരം തുടങ്ങാനാണ് തീരുമാനം. കോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനു മുമ്പുതന്നെ ശാന്തിവനത്തിലെ മരങ്ങൾ മുറിച്ച് പണി ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ അഞ്ചിന് കോടതി ഉത്തരവ് വന്നു. ആറാം തീയതി തന്നെ പണി തുടങ്ങി. ആദ്യം ശാന്തിവനം കാടാണെന്നും മരം മുറിച്ചത് അനുമതിയില്ലാതെയാണെന്നും പറഞ്ഞ വനം വകുപ്പ് ഇപ്പോൾ വാക്കുമാറ്റി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശാന്തിവനം ഉടമ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും അതിന് മറുപടി പോലും നൽകാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സമിതി പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിധി സമ്പാദിച്ചിരിക്കുന്നത്. ഇലക്ട്രിക് ലൈൻ വലിക്കൽ ഏതാണ്ട് പൂർണമായി കഴിഞ്ഞുവെന്നാണ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. ശാന്തിവനത്തിൽ പൈലിങ് ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. മൂന്നാമത്തെ കാവിന്റെ ഭാഗം തെറ്റായി രേഖപ്പെടുത്തിയ റൂട്ട് മാപ്പാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 10.5 ലക്ഷത്തിന്റെ പണികൾ അവിടെ നടത്തിയെന്ന് കോടതിയിൽ അറിയിച്ചതും തെറ്റാണ്. മൂവായിരം രൂപയിൽ താഴെയുള്ള പ്രവൃത്തികൾ മാത്രമേ അപ്പോൾ നടത്തിയിരുന്നുള്ളൂ. ഇക്കാര്യത്തിൽ കളക്ടർ നടത്തിയ ചർച്ച പ്രഹസനമായിരുന്നു. ചർച്ചയ്ക്ക് മുമ്പുതന്നെ തീരുമാനങ്ങൾ കെ.എസ്.ഇ.ബി. പത്രക്കുറിപ്പായി ഇറക്കി. ശാന്തിവനത്തിൽ ഇപ്പോൾ മുറിക്കാൻ പോകുന്ന മരങ്ങളുടെ എണ്ണത്തെക്കുറിച്ചു മാത്രമാണ് കളക്ടർ പറയുന്നത്. എന്നാൽ, അതിനു മുമ്പുതന്നെ അവിടെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. ടവർ ലൈൻ വന്നാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചും കളക്ടർ ഒന്നും പറയുന്നില്ല. ശാന്തിവനത്തെ സംരക്ഷിക്കുന്നതിന് ബദൽ സാധ്യതകൾ പരിഗണിക്കണം. പരിസ്ഥിതി ആഘാതം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. ശാന്തിവനത്തിന്റെ ഉടമ മീന മേനോന്റെ മകൾ ഉത്തര, സമിതി ഭാരവാഹികളായ കുസുമം ജോസഫ്, അഡ്വ. ശിവൻ മഠത്തിൽ, പ്രൊഫ. ശോഭീന്ദ്രൻ, സലീന മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. Content highlights:Shanthivanam forest issue, KSEB mislead the court says supporters
from mathrubhumi.latestnews.rssfeed http://bit.ly/2Wxiudn
via
IFTTT
No comments:
Post a Comment