തൃശ്ശൂര്‍ പൂരത്തിലെ 'ആന പ്രതിസന്ധി': ഇന്ന് ചര്‍ച്ച; ഒത്തുതീര്‍പ്പ് ഫോര്‍മുല തയ്യാറാകുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

തൃശ്ശൂര്‍ പൂരത്തിലെ 'ആന പ്രതിസന്ധി': ഇന്ന് ചര്‍ച്ച; ഒത്തുതീര്‍പ്പ് ഫോര്‍മുല തയ്യാറാകുന്നു

തിരുവനന്തപുരം: തൃശ്ശൂർ പൂരത്തിലെ ആനപ്രതിസന്ധി പരിഹരിക്കാൻ ആനയുടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചർച്ച. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് പിൻവലിക്കും വരെ അനുനയത്തിനില്ല എന്ന നിലപാടാണ് ആനയുടമകളുടേത്. നാളെ ഹൈക്കോടതിയിൽ വിഷയത്തിൽ കേസ് പരിഗണിക്കുന്നുണ്ട്. ഇതിൽ വിധി അനുകൂലമോ പ്രതികൂലമോ ആയാലും ചില നിബന്ധനകളോടെ മുക്കാൽ മണിക്കൂർ നേരത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. പൂരത്തിന്റെ തലേദിവസം വടക്കുംനാഥ സന്നിധിയിലെത്തിക്കുകയും വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുരനട തള്ളി തുറന്ന് ഉടൻ തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുക എന്ന തരത്തിലുള്ള നിബന്ധനയോടെ ആയിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിക്കുക. പൊതുജനങ്ങളെ പരിസരത്തുനിന്ന് മാറ്റി നിർത്തിയേക്കും. സർക്കാരിനും ആനയുടമകൾക്കും പരിക്കില്ലാത്ത പ്രശ്ന പരിഹാരത്തിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. ഇക്കാര്യങ്ങളെല്ലാം തന്നെ ആനയുടമകളെ അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന കേസിൽ ഇക്കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അതേസമയം ആനകളെ വിട്ടുനൽകില്ലെന്ന് സ്വകാര്യ ആനയുടമകൾ അറിയിച്ച പശ്ചാത്തലത്തിൽ ആനകളെ വിട്ടുനൽകാമെന്ന് കൊച്ചി, ഗുരുവായൂർ ദേവസ്വങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന് 36 ആനകളും കെച്ചി ദേവസ്വത്തിന് എട്ട് ആനകളുമുണ്ട്. ഇവ എഴുന്നള്ളത്തിന് യോഗ്യമാണ് എന്നാണ് വിലയിരുത്തുന്നത്. തിരുവിതാംകൂർ ദേവസ്വത്തിന് 30 ആനകളുണ്ട്. എന്നാൽ ഇവയിൽ എത്രയെണ്ണത്തിന് ഫിറ്റ്നെസ് ഉണ്ടെന്നത് വ്യക്തമല്ല. എന്നാൽ ദേവസ്വം ബോർഡുകളുടെ ആനകളെ ഉപയോഗിച്ച് പൂരം നടത്തി ഒരു ഏറ്റുമുട്ടലിന് സർക്കാർ തയ്യാറാക്കിയേക്കില്ല. Content Highlights:Thrissur Pooram Elephant Problem, Govt Talk with Elephant owners


from mathrubhumi.latestnews.rssfeed http://bit.ly/2VaxFYr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages