ബെംഗളൂരു: ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കർണാടകയിൽനിന്നുള്ള ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്. എൽ ടി ടി ഇയാണ് പദ്ധതി ആവിഷ്കരിച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണങ്ങളെ തുടർന്നല്ല അദ്ദേഹം മരിച്ചത്. ആരും അങ്ങനെ വിശ്വസിക്കുന്നില്ല. എന്തിന്, ഞാൻ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. മോദിയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. പക്ഷെ അദ്ദേഹം രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ടിയിരുന്നില്ല- ശ്രീനിവാസ പ്രസാദ് പറഞ്ഞു. ചെറുപ്പത്തിൽ തന്നെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. രാഷ്ട്രീയത്തിലെ ഉന്നതശീർഷനായ വാജ്പേയിയെ പോലുള്ളവർ രാജീവ് ഗാന്ധിയെ കുറിച്ച് നിരവധി നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസ റാവു കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇതിനു പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ളവർ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. Srinivasa Prasad, BJP: Rajiv Gandhi took bigger responsibilities at a young age. Tallest personalities in politics like Vajpayee ji have spoken many good things about Rajiv Gandhi. https://t.co/6WCskEAvxi — ANI (@ANI) May 8, 2019 content highlights: narendra modi, rajiv gandhi, srinivasa prasad, modi remark on rajiv gandhi
from mathrubhumi.latestnews.rssfeed http://bit.ly/2Vs60av
via IFTTT
Thursday, May 9, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോദി രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ബി ജെ പി നേതാവ്
മോദി രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ബി ജെ പി നേതാവ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment