കടയ്ക്കൽ : തുടയന്നൂർ കുതിരപ്പാലത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കുതിരപ്പാലം കിഴക്കേ പൊന്നം കോട്ടുവീട്ടിൽ പരേതനായ കോലപ്പൻ പിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (കമലൻ-54)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് വീടിന് സമീപമായിരുന്നു സംഭവം. ലോഡിങ് തൊഴിലാളിയാണ്. ഞായറാഴ്ച കാട്ടാമ്പള്ളി ശിശുമന്ദിരത്തിനടുത്ത് ജോലിക്കിടയിൽ ചിലരുമായി വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നു. സന്ധ്യയ്ക്ക് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തേക്കുപോയതാണ്. വീടിന് സമീപംവച്ച് ചിലരുമായി തർക്കമുണ്ടാവുകയും കുത്തേൽക്കുകയുമായിരുന്നു. ബഹളത്തിനിടയിൽ തടസ്സംപിടിക്കാനെത്തിയ ഭാര്യ പുഷ്പ(45)യ്ക്ക് കൈയിൽ കുത്തേറ്റു. വയറിൽ കുത്തേറ്റ രാധാകൃഷ്ണപിള്ളയെ വാഹനം ലഭിക്കാൻ താമസിച്ചതിനെത്തുടർന്ന് ഏറെ കഴിഞ്ഞാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സാരമായി പരിക്കേറ്റ പുഷ്പയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ബി.ജെ.പി.യുടെ സജീവ പ്രവർത്തകനായിരുന്നു രാധാകൃഷ്ണപിള്ള. കഴിഞ്ഞ ശിവരാത്രിനാളിൽ കുതിരപ്പാലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ ഏറെനാൾ സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു. വിദ്യാർഥികളായ കണ്ണൻ, പൊന്നു എന്നിവരാണ് രാധാകൃഷ്ണ പിള്ളയുടെ മക്കൾ. content highlights: Man dies after knife attack in Kollam
from mathrubhumi.latestnews.rssfeed http://bit.ly/2Vj0P7y
via
IFTTT
No comments:
Post a Comment