കൊച്ചി: ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആരാധകർ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതിന്റെ പേരിൽ ടീം ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ട്. പലപ്പോഴും ഇത് താരങ്ങൾക്കെതിരെയുമാകുന്നു. ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സി.കെ വിനീതിനേയും ഇത് ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള വിനീതിനെതിരായ വിമർശനം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപമായി മാറുന്നു. കലൂർ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരശേഷം വിനീതിനെ ആരാധകർ ചീത്ത വിളിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ യഥാർത്ഥ ആരാധകരല്ലെന്നും ടീം തോൽക്കുമ്പോഴും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും വിനീത് പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ തനിക്കെതിരേ വരുന്ന അധിക്ഷേപങ്ങളെ കുറിച്ചും ആരാധകരോടുള്ള സ്നേഹത്തെ കുറിച്ചും പറയുകയാണ് സി.കെ വിനീത്. കലൂരിൽ ടീമിന്റെ പരിശീലനത്തിനിടയിലായിരുന്നു വിനീത് പ്രതികരിച്ചത്. Read More:ഇത് എപ്പോഴും പറയണം; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ട്രോളി സഹൽ ആരാധകരുടെ ഈ രോഷത്തിന് ഇരയാകുന്ന ആദ്യ വ്യക്തി താനെല്ലെന്നും ആദ്യത്തെ കൊല്ലം മുഹമ്മദ് റാഫിയാണ് ഇത്തരത്തിൽ അധിക്ഷേപങ്ങൾ കേട്ടിട്ടുള്ളതെന്നും വിനീത് പറഞ്ഞു. റിനോയും ഇതുപോലെ കേട്ടിട്ടുണ്ട്. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേ അറിയാനുള്ളൂ. വിനീത് വ്യക്തമാക്കുന്നു. പലപ്പോഴും ആരാധകർ നീയതു മിസ്സാക്കി എന്ന് മാത്രമേ പറയുന്നുള്ളു. എങ്ങനെ മിസ്സാക്കി, എന്തു മിസ്സാക്കി എന്നുള്ളതൊന്നും ആരും അന്വേഷിക്കുന്നില്ല. അങ്ങനെയുള്ള ചോദ്യങ്ങളുമില്ല. നീയതു മിസ്സാക്കി എന്നു മാത്രമേയുള്ളു. അതിന് പിന്നാലെ വരുന്നത് വളരെ മോശമായ കാര്യങ്ങളാണ്. സത്യം പറഞ്ഞാൽ ഇത് ഇപ്പോൾ എന്നോട് മാത്രമല്ല. ആദ്യത്തെ കൊല്ലം റാഫിച്ചിക്കയായിരുന്നു ഇത് കേട്ടിട്ടുണ്ടായിരുന്നത്. റിനോയുടെ അടുത്തുമുണ്ടായിരുന്നു. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേയുള്ളു. Read More:ആരാധകരുമായി പ്രശ്നമുണ്ടാകുന്ന താരമല്ല വിനീത്- പിന്തുണയുമായി അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മുന്നിൽ കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എല്ലാ പ്ലെയേഴ്സും ഇവിടെ കളിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരുവിധം ഇന്ത്യയിലുള്ള എല്ലാവരും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത് ഫാൻസിനെ കണ്ടിട്ടാണ്. ഫാൻസ് ഇങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെങ്കിൽ നാളെ ആര് ഇങ്ങാട്ട് വരണോ വേണ്ടയോ എന്നുള്ളത് എങ്ങനെ ആയിരിക്കും എന്നെനിക്കറിയില്ല. വിനീത് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റിനേ നേരിടുന്നതിന് മുമ്പ് വിനീത് പ്രതീക്ഷിക്കുന്നത് യഥാർത്ഥ ആരാധകരുടെ സ്നേഹമാണ്.നിങ്ങൾ ജെനുവിൻ ആയിട്ടുള്ള ആൾക്കാരുടെ സൗണ്ടാണ് കേൾക്കുന്നത്.ഞങ്ങൾ വീഴാൻ പോകുന്നു എന്ന് ഞങ്ങൾക്ക് തോന്നുമ്പോൾ ഞങ്ങളെ താങ്ങി നിർത്താനായിരിക്കണം നിങ്ങൾ എന്നുള്ളതാണ്. വിനീത് കൂട്ടിച്ചേർത്തു. Content Highlights: CK Vineeth On Kerala Blasters Fans ISL 2018 Manjappada
from mathrubhumi.latestnews.rssfeed https://ift.tt/2znMn6j
via
IFTTT
No comments:
Post a Comment