ശബരിമല വിധി: സാവകാശംതേടി ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ശബരിമല വിധി: സാവകാശംതേടി ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാൻ കൂടുതൽ സമയംതേടി തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. വിധി നടപ്പാക്കാൻ എല്ലാശ്രമവും നടത്തിവരുന്നുണ്ടെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ വന്ന സാഹചര്യത്തിലാണ് ഈ അപേക്ഷയെന്നും ദേവസ്വംബോർഡ് വ്യക്തമാക്കി. അതേസമയം, ഹർജി വരുംദിവസങ്ങളിൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി കേൾക്കാൻ ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബോർഡിന്റെ അഭിഭാഷകരുടെ തീരുമാനം. ശബരിമലയിലെ ക്രമസമാധാന പ്രശ്നവും വെള്ളപ്പൊക്കത്തെത്തുടർന്ന് പമ്പാതീരം നശിച്ചതിനാൽ അടിസ്ഥാന സൗകര്യമില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയിൽ മാസ്റ്റർ പ്ലാനിന് വിരുദ്ധമായി നിർമാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയതും സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഹർജി ഉടൻ കേൾക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ, ഇതും പുനഃപരിശോധനാ ഹർജിക്കൊപ്പം ജനുവരി 22-ന് കേട്ടാൽമതിയെന്ന് സുപ്രീംകോടതി തീരുമാനിച്ചാലോ എന്നാണ് ബോർഡിന്റെ അഭിഭാഷകരുടെ ആശങ്ക. അതിനാൽ ഹർജി സ്വാഭാവികമായിത്തന്നെ ലിസ്റ്റ് ചെയ്യപ്പെടാനായി കാത്തിരിക്കുകയാണ്. പുനഃപരിശോധനാഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയതാണ്. ആയിരത്തോളം സ്ത്രീകൾ ഈ മണ്ഡലകാലത്ത് ശബരിമല സന്ദർശിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർക്ക് സുരക്ഷയും സൗകര്യവുമൊരുക്കൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്നും ഹർജിയിൽ പറഞ്ഞു. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടുകളും ബോർഡിന്റെ അപേക്ഷയ്ക്കൊപ്പം സുപ്രീംകോടതിക്ക് നൽകി. ബോർഡിന്റെ അപേക്ഷയിൽ പറയുന്നത്: 1. ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമുണ്ടായി. പമ്പയിലെ കെട്ടിടങ്ങൾ, താമസസ്ഥലങ്ങൾ, ശൗചാലയങ്ങൾ, ഓവുചാലുകൾ തുടങ്ങിയവ നശിച്ചു. നിർമാണപ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി കർശന നിബന്ധനകൾ വെച്ചതിനാൽ ബോർഡിന് നിർമാണപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. 2. പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ചതിനെത്തുടർന്ന് ചിലയാളുകളും രാഷ്ട്രീയപ്പാർട്ടികളും എതിർപ്പുമായെത്തിയത് ഗുരുതര ക്രമസമാധാനപ്രശ്നമുണ്ടാക്കി. നവംബർ ആറിന് ചില സ്ത്രീകൾ ശബരിമലയിൽ ആരാധനയ്ക്കെത്തിയെങ്കിലും ശക്തമായ എതിർപ്പുകാരണം അവർക്ക് പ്രവേശിക്കാനായില്ല. മുമ്പെങ്ങുമില്ലാത്തവിധം ശക്തമായ സുരക്ഷ ഒരുക്കിയിട്ടും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിൽനിന്ന് പ്രതിഷേധക്കാർ പിന്മാറുന്നില്ല. ഇത്തരം തെമ്മാടിത്തവും അതിക്രമങ്ങളും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. 3. ആയിരത്തോളം സ്ത്രീകൾ ഈ മണ്ഡലകാലത്ത് ശബരിമല സന്ദർശിക്കാൻ രജിസ്റ്റർചെയ്തു. അവരുടെ സുരക്ഷ നൽകലാണ് ബോർഡിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്നിരിക്കേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രയും അധികസൗകര്യമൊരുക്കാൻ സാധിക്കില്ല. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുമ്പോൾ അവർക്കുള്ള ശൗചാലയങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളുമൊരുക്കണം. അതിന് കൂടുതൽ സമയം വേണം. 4. ദേവസ്വം ബോർഡിന് വനഭൂമി വിട്ടുനൽകുന്നതിനെ ഉന്നതാധികാര സമിതി എതിർക്കുന്നു. മണ്ഡലകാലത്തിന് തൊട്ടുമുമ്പ് ശബരിമല സന്ദർശിച്ച സമിതി, നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ കൂടുതൽ വനഭൂമി വിട്ടുനൽകണമെന്ന് സമിതിക്ക് മുമ്പാകെ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഉന്നതാധികാര സമിതി ഉയർത്തിയ എതിർപ്പുകളിൽ സുപ്രീംകോടതിയുടെ തീർപ്പാവാതെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ ബോർഡിന് സാധിക്കില്ല. content highlights: sabarimala, sabarimala women entry,devaswom board,supreme court


from mathrubhumi.latestnews.rssfeed https://ift.tt/2PCIbcZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages