മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് ട്രാക്കിലേക്ക് വീണ പിഞ്ചുകുഞ്ഞിന് അവിശ്വസനീയ രക്ഷപ്പെടൽ. തിരക്കിനിടയിൽ പിന്നിൽനിന്ന് ആരോ സ്ത്രീയെ പിടിച്ച്തള്ളിയപ്പോൾ ഇവരുടെ കൈയിൽനിന്ന് കുഞ്ഞ് വഴുതിപ്പോയതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞ് ട്രാക്കിലേക്ക് വീണ ഉടൻ ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ കുട്ടിയെ എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ട്രെയിൻ പ്ലാറ്റ്ഫോം വിട്ടുപോയപ്പോൾ പോറൽ പോലുമേൽക്കാതെ ട്രാക്കിന് നടുവിൽ കിടക്കുന്ന കുട്ടിയെയാണ് ഏവരും കണ്ടത്. ട്രാക്കിലേക്ക് ചാടിയിറങ്ങിയ ചെറുപ്പക്കാരൻ കുഞ്ഞിനെ എടുത്ത് അമ്മയ്ക്ക് നൽകുന്നതും വീഡിയോയിൽ കാണാം. #WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE — ANI UP (@ANINewsUP) November 20, 2018 Content Highlights: Baby girl survives after train runs over her at Mathura station,Miraculous escape
from mathrubhumi.latestnews.rssfeed https://ift.tt/2Km5Vfq
via
IFTTT
No comments:
Post a Comment