ഷിക്കാഗോ : യു.എസിൽ ഷിക്കാഗോയിലെ മേഴ്സി ഹോസ്പിറ്റലിലുണ്ടായ വെടിവെപ്പിൽ നാല് പേർ മരിച്ചു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടവരിൽപെടുന്നു. വനിതാ ഡോക്ടർക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. അക്രമി വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നയാളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് കരുതുന്നത്. ആസ്പത്രിയുടെ പാർക്കിങ് ഏരിയയിലാണ് വെടിവെപ്പ് നടന്നത്. ഒരു ഡോക്ടറും, ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്റും, ഒരു പോലീസ് ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ മേയർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. പോലീസ് നടത്തിയ വെടിവെപ്പിലാണ് അക്രമി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇയാൾ സ്വയം വെടിവെച്ചതാണോ എന്ന് സംശയിക്കുന്നതായി ദൃസ്സാക്ഷികൾ പറഞ്ഞു. content highlights:4 dead in Chicago fire
from mathrubhumi.latestnews.rssfeed https://ift.tt/2PEDOOM
via
IFTTT
No comments:
Post a Comment