വിദ്യാര്‍ഥികൾക്ക് വീട്ടുജോലി: അമേരിക്കയിൽ ഇന്ത്യൻ അധ്യാപകനെതിരെ പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

വിദ്യാര്‍ഥികൾക്ക് വീട്ടുജോലി: അമേരിക്കയിൽ ഇന്ത്യൻ അധ്യാപകനെതിരെ പരാതി

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അധ്യാപകൻ അമേരിക്കയിൽ വിദ്യാർഥികളെ അടിമപ്പണി ചെയ്യിച്ചു എന്ന് പരാതി. അഷിം മിത്ര എന്ന അധ്യാപകനെതിരെയാണ് പരാതി. മിസോറി കാൻസാസ് സിറ്റി സർവകലാശാലയിലെ ഫാർമസി പ്രൊഫസറാണ് അഷിം മിത്ര. തന്റെ വസ്ത്രങ്ങൾ അലക്കുക, നായയെ പരിപാലിക്കുക, ചെടികൾക്ക് വെള്ളം നനയ്ക്കുക തുടങ്ങിയ ജോലികളൊക്കെ വിദ്യാർഥികളെക്കൊണ്ട് ചെയ്യിച്ചു എന്നാണ് അഷിം മിത്രയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്. അഷിം മിത്രയെക്കുറിച്ച് ആരോപണം ഉന്നയിച്ച് 12 ലധികം പൂർവവിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. സർവകലാശാല പഠനകാലത്തെ ആധുനിക അടിമത്തം എന്നാണ് ഒരു വിദ്യാർഥി ഇതിനെ വിശേഷിപ്പിച്ചത്.ഇന്ത്യൻ വിദ്യാർഥികളെയാണ് ഇയാൾ കൂടുതലായും ചൂഷണം ചെയ്തിരുന്നത്. വിവരം പുറത്തുപറഞ്ഞാൽ വിസ റദ്ദാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. അഷിം മിത്രയുടെ സ്വഭാവത്തെക്കുറിച്ച് കൂടെ ജോലി ചെയ്യുന്നവർ തന്നെ സർവകലാശാല അധികൃതർക്ക് പരാതി നല്കിയിരുന്നു. ജാക്സൺ കൺട്രി സർക്യൂട്ട് കോടതിയിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ടെന്നാണ് വിവരം. 2016ലും 2018ലുമായി ഫയൽ ചെയ്ത കേസുകളാണ് ഇവ. വിഷയത്തിന്മേൽ അന്വേഷണം നടത്തിയ സർവകലാശാല അധികൃതർ ഒരു വിദ്യാർഥിയിൽ നിന്ന് മാത്രമേ മൊഴിയെടുത്തുള്ളു എന്നും ആരോപണമുണ്ട്. അതേസമയം, വർഷങ്ങളായി വിദ്യാർഥികളെ വിളിച്ചുവരുത്തി വീട്ടുജോലി ചെയ്യിക്കുന്നത് അവരുടെ കോഴ്സിന്റെ ഭാഗമായുള്ള പ്രവൃത്തിപരിചയത്തിന് വേണ്ടിയാണെന്നാണ് അഷിം മിത്ര പ്രതികരിച്ചത്. content highlights:Professor In US, Professor Accused Of Using Students As Servants


from mathrubhumi.latestnews.rssfeed https://ift.tt/2OQiY9T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages