തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഇല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ദുരുദ്ദേശപൂർവ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാർക്കാണ്ബുദ്ധിമുട്ടുള്ളത്.അവരുടെ പ്രചാരണത്താൽ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങൾ ഉൾപ്പെടുത്തി ട്വീറ്റ് ചെയ്തതെന്നുംമുഖ്യമന്ത്രി ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും വിശദീകരിച്ചു. ശബരിമലതീർത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തെറ്റിദ്ധാരണാജനകമാണ്. തീർത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീർത്ഥാടകർക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. തീർത്ഥാടകരുടെ താത്പ്പര്യം മുൻനിർത്തി വേണ്ട ക്രമീകരണങ്ങൾ അവിടെ വരുത്താൻ ശ്രദ്ധിച്ചതു കൊണ്ടാണ് ഇത്. ശബരിമലയിൽ സർക്കാർ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങൾ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതും ഓർക്കണം. തീർത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അമിത് ഷായുടെ ട്വീറ്റ് തീർത്തും അപ്രസക്തവും അസംഗതവും ആകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Content Highlights:Sabarimala Row, Pianrayi vijayan, Amit shah
from mathrubhumi.latestnews.rssfeed https://ift.tt/2PFKyvF
via
IFTTT
No comments:
Post a Comment