ന്യൂജഴ്സി: പൊതുനിരത്തിൽ ചിതറിത്തെറിച്ച നോട്ടുകെട്ടുകൾ, അവ പെറുക്കിയെടുത്ത് പോക്കറ്റിലാക്കാൻ പാടുപെടുന്ന ഡ്രൈവർമാർ, വഴിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ. ന്യൂജഴ്സിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ നട്ടം തിരിയുകയാണ് പോലീസ്. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. നോട്ടുകെട്ടുകളുമായി പോയ ബ്രിങ്ക്സിന്റെട്രക്കിന്റെ വാതിൽവഴിമധ്യേ തുറന്നുപോവുകയായിരുന്നെന്നാണ് കരുതുന്നത്. അമേരിക്കൻ സുരക്ഷാ ഏജൻസി കമ്പനിയാണ് ബ്രിങ്ക്സ്. വാതിൽ തുറന്നതോടെ നോട്ട്കെട്ടുകൾ റോഡിലേക്ക് പറന്നുപോയി. നല്ല തിരക്കുള്ള റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് നോട്ടുകൾ പെറുക്കിയെടുക്കുന്ന തിരക്കിലായി ഡ്രൈവർമാർ. മോട്ടോർ സൈക്കിളിൽ എത്തുന്നവരാകട്ടെ വാഹനം നിർത്താതെ തന്നെ പണം എടുക്കാനുള്ള ശ്രമങ്ങളിലായി. അതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ഉന്തും തള്ളും വേറെയും. Early Christmas for NJ commuters! It was raining 💵 on Route 3!! @njdotcom @ABC7NY @News12NJ #commute pic.twitter.com/oNC7bs3fZz — Sabrina Quagliozzi (@squagliozzi) December 13, 2018 വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്ന് ഈസ്റ്റ് റുഥർ ഫോർഡ് പോലീസ് പറഞ്ഞു. ഇവരെത്തേടി സന്ദേശം എത്തുകയായിരുന്നെന്നാണ് ട്വീറ്റിൽ പോലീസ് പറഞ്ഞത്. ഡിറ്റക്ടീവുകൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. പണം റോഡിൽ നിന്ന് എടുത്തവരിൽ നിന്ന് അത് തിരികെവാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് വീഡിയോയോ ഫോട്ടോകളോ കയ്യിലുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ബാങ്ക് ട്രക്കിന്റെ വാതിലുകൾക്ക് തകരാർ ഉണ്ടായിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എത്രത്തോളം പണമാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. content highlights:Cash Spills On Highway From Truck
from mathrubhumi.latestnews.rssfeed https://ift.tt/2LnY0Pe
via
IFTTT
No comments:
Post a Comment