നാഗ്പുർ: തികച്ചും വിചിത്രമായ മോഷണ പരാതിയിൽ അന്വേഷണം നടത്തണോ വേണ്ടയോ എന്ന് ആലോചിച്ച് കുഴങ്ങി ഒടുവിൽ പരാതിക്കാരനായ യുവാവിനെ നിരാശനാക്കി മടക്കി അയച്ചിരിക്കുകയാണ് നാഗ്പുർ പോലീസ്. തന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം കണ്ടെത്തി നൽകണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഒരു പെൺകുട്ടി തന്റെ ഹൃദയം എടുത്തു കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് സഹായം ആവശ്യമുണ്ടെന്നും പരാതി നൽകാനെത്തിയതാണ് യുവാവ്. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്റെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ അഭിപ്രായം തേടി. ഏതെങ്കിലും വസ്തുവാണ് മോഷണം പോയതെങ്കിൽ പരാതി സ്വീകരിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും ഇന്ത്യൻ നിയമത്തിൽ വകുപ്പുകളുണ്ടെന്നും എന്നാൽ ഹൃദയമോഷണത്തെ കുറിച്ചന്വേഷണം നടത്താൻ നിർവാഹമില്ലെന്നും പോലീസുദ്യോഗസ്ഥർ യുവാവിനെ അറിയിച്ചു. കഴിഞ്ഞയാഴ്ച നാഗ്പുർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പോലീസ് കണ്ടെടുത്ത 82 ലക്ഷം രൂപയുടെ മോഷണവസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകുന്നതിനിടെ നാഗ്പുർ പോലീസ് കമ്മീഷണർ ഭൂഷൺ കുമാർ ഉപാധ്യായ് പങ്കു വെച്ചതാണ് യുവാവിന്റെ ഹൃദയ മോഷണകഥ. പരാതി സ്വീകരിക്കാൻ വകുപ്പില്ലെന്നറിയിച്ചതോടെ യുവാവ് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:"She Stole My Heart" Nagpur Man Reports Theft. Cops Not Amused
from mathrubhumi.latestnews.rssfeed http://bit.ly/2C7efMx
via
IFTTT
No comments:
Post a Comment