കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയം കൊച്ചിയിൽ യാഥാർത്ഥ്യമാകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷൻ സോണിലാണിത്. ജനുവരി 13-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1.80 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം. സ്റ്റാർട്ടപ്പ് മേഖലയിൽ മികവിന്റെ കേന്ദ്രമെന്ന ലക്ഷ്യത്തോടെയാണ് സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്. കാൻസർ ചികിത്സയിലെ ഗവേഷണങ്ങൾക്കുള്ള ഇൻക്യുബേറ്ററായ ബ്രിക്, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെ സ്റ്റാർട്ടപ്പ് മിഷൻ രൂപവത്കരിച്ച ബയോടെക് സ്റ്റാർട്ടപ്പായ ബയോനെസ്റ്റ്, സ്റ്റാർട്ട്അപ് മിഷനും യൂണിറ്റി, സെറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേർന്ന് രൂപം നൽകിയ മികവിന്റെ കേന്ദ്രങ്ങൾ, മേക്കർ വില്ലേജ് എന്നിവ ഈ സമുച്ചയത്തിൽ പ്രവർത്തിക്കും. 13.5 ഏക്കറിലാണ് ടെക്നോളജി ഇന്നവേഷൻ സോൺ. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഇവിടെ ലഭിക്കും. വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ടെക്നോളജി ഇന്നവേഷൻ സോൺ അഞ്ചു ലക്ഷത്തോളം ചുതുരശ്ര അടിയിേലക്ക് വളരും. വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ള നൂറോളം സ്റ്റാർട്ടപ്പുകൾ മൂന്ന് ഇൻക്യുബേറ്ററുകളിലായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മേക്കർ വില്ലേജിൽ ആരംഭിച്ച ഇലക്ട്രോണിക്സ് ഇൻക്യുബേറ്ററിൽ ഇലക്ട്രോണിക് ഹാർഡ്വെയർ മേഖലയിലെ 65 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. Content Highlights:Indias largest startup complex coming up in Kochi
from mathrubhumi.latestnews.rssfeed http://bit.ly/2CZ7Vsi
via
IFTTT
No comments:
Post a Comment