ഷിംല: രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരേ ലീഡ് സ്വന്തമാക്കാനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് കേരളം. ആറു വിക്കറ്റിന് 268 റൺസെന്ന നിലയിൽ നിന്ന് ഒന്നാം ഇന്നിങ്സിൽ കേരളം 286 റൺസിന് ഓൾഔട്ടായി. 18 റൺസിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്. അഞ്ചു വിക്കറ്റെടുത്ത അർപിത് ഗുലേറിയയാണ് കേരളത്തെ തകർത്തത്. ഇതോടെ ഹിമാചൽ 11 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഹിമാചൽ 297 റൺസെടുത്തിരുന്നു. രഞ്ജി സീസണിൽ കേരളത്തിന്റെ അവസാന മത്സരമാണിത്. നോക്കൗട്ടിൽ കടക്കണമെങ്കിൽ കേരളത്തിന് വലിയ മാർജിനിലുള്ള ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടതാണ് കേരളത്തിന്റെ സാധ്യതകൾക്ക് വിലങ്ങുതടിയായത്. അഞ്ചിന് 219 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്കോർ 268-ൽ വെച്ച് 50 റൺസെടുത്ത സഞ്ജു വി സാംസണിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ തകർച്ചയും തുടങ്ങി. അതേ സ്കോറിൽ വിനൂപ് മനോഹരൻ (0) മടങ്ങി. പിന്നാലെ സെഞ്ചുറി വീരൻ പി. രാഹുലിനെ ധവാൻ പുറത്താക്കി. 254 പന്തുകളിൽ നിന്ന് 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 127 റൺസെടുത്ത ശേഷം എട്ടാമനായാണ് രാഹുൽ പുറത്തായത്. പിന്നാലെ നിധീഷ് (0), സന്ദീപ് വാര്യർ (3) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് 286-ൽ അവസാനിച്ചു. നേരത്തേ ആറു വിക്കറ്റെടുത്ത എം.ഡി നിധീഷാണ് ഹിമാചലിനെ 300 റൺസിനുള്ളിൽ ഒതുക്കിയത്. അങ്കിത് കൽസിയുടെ (101) സെഞ്ചുറിയാണ് ഹിമാചലിന്റെ മുന്നേറ്റത്തിൽ നിർണായകമായത്. Content Highlights: ranji trophy cricket kerala lost important lead against himachal pradesh
from mathrubhumi.latestnews.rssfeed http://bit.ly/2Fgh1Tx
via
IFTTT
No comments:
Post a Comment