പണിമുടക്ക് രണ്ടാം ദിവസത്തില്‍, ട്രെയിന്‍ തടയല്‍ തുടരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

പണിമുടക്ക് രണ്ടാം ദിവസത്തില്‍, ട്രെയിന്‍ തടയല്‍ തുടരുന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ നടത്തുന്ന പൊതുപണിമുടക്ക് രണ്ടാം ദിവസവും ജനത്തെ ദുരിതത്തിലാക്കി. കേരളത്തിൽ സ്വകാര്യ ബസ്സുകളൊന്നും ഓടുന്നില്ല. കെ.എസ്.ആർ.ടി.സി ശബരിമല സർവീസുകൾ പതിവുപോലെ ഓടുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ കെഎസ്ആർടിസി ഓടുന്നില്ല. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച കട തുറക്കുന്ന വിഷയത്തിൽ സംഘർഷമുണ്ടായ മഞ്ചേരിയിൽ ഇന്ന് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകൾ പതിവുപോലെ നിരത്തുകളിലുണ്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മിക്ക ജില്ലകളിലും പ്രകടനങ്ങൾ നടന്നു. തൃശൂർ ജില്ലയിലും ഇന്ന് കൂടുതൽ കടകൾ തുറന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സമരാനുകൂലികൾ ട്രെയിൻ തടയുന്നു. ഫോട്ടോ റിദിൻ ദാമു അതിരാവിലെ തന്നെ കേരളത്തിൽ സമരക്കാർ ട്രെയിനുകളും തടഞ്ഞു. വേണാട് എക്സ്പ്രസാണ് ആദ്യം തടഞ്ഞത്. ഈ ട്രെയിൻ ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ അവിടെയും തടഞ്ഞു. കോട്ടയം-നിലമ്പൂർ പാസഞ്ചർ കളമശ്ശേരിയിലും, പാലരുവി എക്സ്പ്രസ് എറണാകുളം നോർത്തിലും, തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് പയ്യന്നൂരിലും, ചെന്നൈ-മംഗലാപുരം മെയിൽ കണ്ണൂരിൽ ഒരു മണിക്കൂറോളം തടഞ്ഞിട്ടു. കണ്ണൂരിൽ കടകൾ വളരെക്കുറവാണ് തുറന്നത്. ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കേരളത്തിന് പുറത്ത് പണിമുടക്ക് ഭാഗികമാണ്. പശ്ചിമ ബംഗാളിൽ കല്ലേറിൽ നിന്ന് രക്ഷതേടി സംസ്ഥാന സർക്കാർ ബസ്സുകളിലെ ഡ്രൈവർമാർ ഹെൽമറ്റ് ധരിച്ചാണ് വണ്ടി ഓടിക്കുന്നത്. Content Highlights: National Strike, Kerala Strike, train


from mathrubhumi.latestnews.rssfeed http://bit.ly/2RkfLWb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages