തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനിൽ അതിക്രമിച്ച് കയറി സമരക്കാർ ഉപകരണങ്ങൾ തകർത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ആക്രമണം. മനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാർ തകർത്തു. എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തിൽ പങ്കെടുക്കാത്തതിനാൽ ബാങ്ക് ഇന്നലെയും തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഇവിടെയുള്ള ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞുക്കൊണ്ടാണ് അക്രമമെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. സംഭവത്തിൽ കന്റോൺമെന്റ് അസി.കമ്മീഷണർക്ക് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇവിടെ എത്തി പരിശോധനകൾ നടത്തി. അതേ സമയം ആക്രമണം നടന്ന മാനേജറുടെ ക്യാബിനിൽ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. നവീകരണ പ്രവർത്തികളുടെ ഭാഗമായിട്ടാണ് സിസിടിവി ക്യാമറകൾ നീക്കം ചെയ്തത്. ഏഴോളം പേരാണ് അക്രമം നടത്തിയതെന്നാണ് വിവരം. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് സമീപം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ സുരക്ഷ നിലനിൽക്കുമ്പോഴാണ് സെക്രട്ടറിയേറ്റിനടത്തുള്ള ബാങ്കിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. Content Highlights:Nationwide strike-attack against sbi treasury branch thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2AArWDS
via
IFTTT
No comments:
Post a Comment