പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളർ എന്ന റെക്കോഡ് ഇനി ബിഹാറിന്റെ ഇടംകൈയൻ സ്പിന്നർ അഷുതോഷ് അമനു സ്വന്തം. ചൊവ്വാഴ്ച മണിപ്പൂരിനെതിരേ നടന്ന മത്സരത്തിൽ സഗത്പാം സിങ്ങിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് അഷുതോഷ് റെക്കോഡ് സ്വന്തമാക്കിയത്. 1974-75 സീസണിൽ ഡൽഹിക്കായി 64 വിക്കറ്റെടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇടംകൈയൻ സ്പിന്നറുമായ ബിഷൻ സിങ് ബേദിയുടെ 44 വർഷം പഴക്കമുള്ള റെക്കോഡാണ് അഷുതോഷ് മറികടന്നത്. മണിപ്പൂരിനെതിരായ മത്സരത്തിൽ 11 വിക്കറ്റെടുത്തതോടെ ഈ സീസണിലെ അഷുതോഷിന്റെ വിക്കറ്റ് നേട്ടം 68 ആയി ഉയർന്നു. ഈ സീസണിൽ 50 വിക്കറ്റ് പിന്നിട്ടപ്പോൾ ടീം അംഗങ്ങളിൽ ചിലരാണ് തന്നെ ബിഷൻ സിങ് ബേദിയുടെ റെക്കോഡിനെ കുറിച്ച് ഓർമ്മിപ്പിച്ചതെന്ന് അഷുതോഷ് പറഞ്ഞു. ഇന്ത്യൻ എയർ ഫോഴ്സിലെ അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഈ ബിഹാർ താരം. 2014 നവംബറിലായിരുന്നു താരത്തിന്റെ ലിസ്റ്റ് എ അരങ്ങേറ്റം. Content Highlights: Ashutosh Aman breaks Bishan Singh Bedis record of most wickets in a Ranji Trophy season
from mathrubhumi.latestnews.rssfeed http://bit.ly/2RCsjHQ
via
IFTTT
No comments:
Post a Comment