കൊച്ചി:ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തി. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില തിരിച്ചുകയറും. രണ്ടാഴ്ച മുമ്പുള്ളതിനെക്കാൾ അസംസ്കൃത എണ്ണവില ഏതാണ്ട് 20 ശതമാനം ഉയർന്നിട്ടുണ്ട്. വിലവർധന തുടർന്നാൽ, ഇതേ അനുപാതത്തിൽ പെട്രോൾ, ഡീസൽ വിലകളും കയറാനാണ് സാധ്യത. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 70.38 രൂപയും ഡീസലിന് 65.62 രൂപയുമായിരുന്നു ബുധനാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധന വില ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു. മൂന്നു മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയും കുറഞ്ഞിട്ടുണ്ട്. അസംസ്കൃത എണ്ണവില 50 ഡോളറിലേക്ക് താഴ്ന്നതോടെയാണ് ഇത്. ആഗോള വിപണിയിലെ വിലത്തകർച്ചയ്ക്കൊപ്പം ഡോളറിനെതിരേ രൂപ സ്ഥിരത കൈവരിക്കുക കൂടി ചെയ്തതാണ് നേട്ടമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ടാണ് സ്ഥിതി വീണ്ടും മാറിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ജനുവരി ഒന്നു മുതൽ ഉത്പാദനം കുറച്ചതാണ് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കൂടാൻ ഇടയാക്കിയത്. ഡിമാൻഡിലെ വളർച്ച കുറയുമെന്ന ആശങ്ക നീങ്ങിയതും വിലവർധനയ്ക്ക് കാരണമായി. petrol and diesel price may be increase
from mathrubhumi.latestnews.rssfeed http://bit.ly/2FjBd7h
via
IFTTT
No comments:
Post a Comment