ദേശീയ വോളി: കേരള പുരുഷ ടീമിന്റെ ഹാട്രിക്ക് സ്വപ്‌നം പൊലിഞ്ഞു, വനിതകള്‍ ഫൈനലില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

ദേശീയ വോളി: കേരള പുരുഷ ടീമിന്റെ ഹാട്രിക്ക് സ്വപ്‌നം പൊലിഞ്ഞു, വനിതകള്‍ ഫൈനലില്‍

ചെന്നൈ: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീമിന്റെ ഹാട്രിക് സ്വപ്നങ്ങൾ സെമിയിൽ അവസാനിച്ചു. ആതിഥേയരായ തമിഴ്നാടാണ് കേരളത്തിന്റെ മോഹങ്ങൾ സെമിയിൽ അവസാനിപ്പിച്ചത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കേരളത്തിന്റെ തോൽവി. ആദ്യ സെറ്റ് നേടിയ ശേഷമാണ് പുരുഷൻമാർ (25-27, 25-14, 25-18, 25-16) തമിഴ്നാടിനോട് തോറ്റത്. ആദ്യസെറ്റിൽ മിന്നിത്തിളങ്ങിയ കേരള താരങ്ങൾക്ക് പിന്നീട് പൊരുതാൻപോലും ആയില്ല. ഉക്രപാണ്ഡ്യൻ, നവീൻ രാജ ജേക്കബ്, ഷെൽട്ടൻ മോസസ് എന്നിവരടങ്ങിയ തമിഴ്നാട്, കേരളത്തിനെതിരേ പൂർണ ആധിപത്യം പുലർത്തി. അജിത് ലാൽ, അഖിൻ ജാസ്, മുത്തുസാമി അടക്കമുള്ള താരങ്ങൾ ഫോമിലേക്കുയരാത്തത് കേരളത്തിന് തിരിച്ചടിയായി. പരിക്ക് കാരണം ജെറോം വിനീത് കളിക്കാത്തതും കേരളത്തിന്റെ പ്രകടനത്തെ ബാധിച്ചു. അതേസമയം കേരളത്തിന്റെ വനിതാ ടീം ഫൈനലിലെത്തി. ബംഗാളിനെ (25-18, 25-9, 25-9) നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വനിതകളുടെ ഫൈനൽ പ്രവേശനം. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ റെയിൽവേസാണ് കേരളത്തിന് എതിരാളി. ബംഗാളിന് ഒരവസരവും നൽകാതെയായിരുന്നു കേരള വനിതകളുടെ മുന്നേറ്റം. ജിനി, ശ്രുതി, സൂര്യ, അനുശ്രീ, അഞ്ജു ബാലകൃഷ്ണൻ, രേഖ എന്നിവരടങ്ങിയ നിര മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ റെയിൽവേസിനെ തോൽപ്പിക്കാനാവുമെന്ന് കേരള പരിശീലകൻ സി.എസ്. സദാനന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെയിൽവേസിന്റെ പ്രകടനം ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇക്കുറി ചരിത്രം രചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007-ലാണ് അവസാനമായി കേരള വനിതകൾ ദേശീയ വോളിയിൽ കിരീടം ചൂടിയത്. Content Highlights: senior national volleyball championship tamil nadu beat kerala


from mathrubhumi.latestnews.rssfeed http://bit.ly/2FiNpF9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages